Quantcast

ബള്‍ഗേറിയയിലെ ഷൂട്ടിംഗ് വെട്ടിച്ചുരുക്കി അജിത്ത് ചെന്നൈയില്‍

MediaOne Logo

Subin

  • Published:

    22 April 2018 6:56 PM IST

ബള്‍ഗേറിയയിലെ ഷൂട്ടിംഗ് വെട്ടിച്ചുരുക്കി അജിത്ത് ചെന്നൈയില്‍
X

ബള്‍ഗേറിയയിലെ ഷൂട്ടിംഗ് വെട്ടിച്ചുരുക്കി അജിത്ത് ചെന്നൈയില്‍

ജയലളിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അജിത്ത് അവരുടെ പിന്‍ഗാമിയായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു...

തമിഴ് സൂപ്പര്‍ താരം അജിത്ത് സിനിമ ചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ജയലളിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അജിത്ത് അവരുടെ പിന്‍ഗാമിയായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ജയലളിതയുടെ മരണ വാര്‍ത്ത വന്നപ്പോള്‍ അജിത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ബള്‍ഗേറിയയിലായിരുന്നു.

ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് എത്തി ഇന്ന് രാവിലെയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ജയലളിതയുടെ മൃതദേഹം കാണാന്‍ അജിത്തിന് കഴിഞ്ഞിരുന്നില്ല. പകരം എഴുതി തയാറാക്കിയ ഒരു സന്ദേശമാണ് അജിത്ത് പുറത്തിറക്കിയത്. ജയയുടെ പിന്‍ഗാമിയായി തോഴി ശശികലയ്ക്ക് പുറമേ സിനിമാ മേഖലയില്‍ നിന്നുള്ള രജനീകാന്ത്, വിജയ് തുടങ്ങിയവരുടെ പേരുകളും സജീവമാണ്.

സിരുത്തൈ ശിവയുടെ പുതിയ ചിത്രത്തില്‍ വിവേക് ഒബ് റോയിക്കൊപ്പമുള്ള രംഗങ്ങളായിരുന്നു ബള്‍ഗേറിയയില്‍ ചിത്രീകരിച്ചുവന്നത്. അജിത്തിന്റെ പെട്ടെന്നുള്ള വരവ് അഭ്യൂഹങ്ങള്‍ ശക്തമാക്കി. സെപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ എത്തി തലൈവിയെ കണ്ടത് തമിഴകത്തിന്റെ 'തല' അജിത്തായിരുന്നു. ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാത്ത വ്യക്തിയാണ് അജിത്ത്.

Next Story