Quantcast

എല്ലാവരും ഓടി വിനായകനൊഴികെ; ആട്2വിലെ ഡ്യൂഡിന്റെ 'എന്റര്‍ടെയ്ന്‍മെന്റ്' ചിത്രീകരണമിങ്ങനെ 

MediaOne Logo
എല്ലാവരും ഓടി വിനായകനൊഴികെ; ആട്2വിലെ ഡ്യൂഡിന്റെ എന്റര്‍ടെയ്ന്‍മെന്റ് ചിത്രീകരണമിങ്ങനെ 
X

എല്ലാവരും ഓടി വിനായകനൊഴികെ; ആട്2വിലെ ഡ്യൂഡിന്റെ 'എന്റര്‍ടെയ്ന്‍മെന്റ്' ചിത്രീകരണമിങ്ങനെ 

ഹൗസ്ഫുള്‍ ഷോകളുമായി ആട്2 പ്രദര്‍ശനം തുടരുന്നു

ഹൗസ് ഫുള്‍ ഷോകളുമായി പ്രേക്ഷക മനം കവരുന്ന ആട് 2വിലെ ബ്ലാസ്റ്റ് സീന്‍ ചിത്രീകരണ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. വിനായകന്‍ അവതരിപ്പിക്കുന്ന ഡൂഡും സംഘവും അവര്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു തകര്‍ക്കുന്നതാണ് സീന്‍. ഈ സീനിന് അവസാനം ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ് എന്ന് വിനായകന്‍ പറയുന്ന ഡയലോഗും ഹിറ്റായിരുന്നു. സ്‌ഫോടനം യഥാര്‍ത്ഥമായിരുന്നു, അതില്‍ കണ്‍ട്രോള്‍ ഉണ്ടായിരുന്നുവെങ്കിലും സ്‌ഫോടന സമയത്ത് വിനായകന് ഒഴികെ എല്ലാവരും ഓടിയെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. വന്‍ കയ്യടിയാണ് ഡൂഡിനും സംഘത്തിനും തിയേറ്ററില്‍ നിന്ന് ലഭിക്കുന്നത്.

Next Story