Quantcast

ദേ മമ്മൂക്കയും ലാലേട്ടനും; തകര്‍പ്പന്‍ സെല്‍ഫി വൈറല്‍

MediaOne Logo

Jaisy

  • Published:

    23 April 2018 7:33 AM GMT

ദേ മമ്മൂക്കയും ലാലേട്ടനും; തകര്‍പ്പന്‍ സെല്‍ഫി വൈറല്‍
X

ദേ മമ്മൂക്കയും ലാലേട്ടനും; തകര്‍പ്പന്‍ സെല്‍ഫി വൈറല്‍

ഫോട്ടോക്ക് താഴെ മമ്മൂക്ക ആരാധകരും ലാലേട്ടന്‍ ആരാധാകരും രസകരമായ കമന്റുകളുമായും എത്തിയിട്ടുണ്ട്

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മീശ പിരിച്ച ലാലും ചെറുചിരിയോടെയുള്ള മമ്മൂട്ടിയും തമ്മിലുള്ള സെല്‍ഫി ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഏഴായിരത്തിലധികം ഷെയറുകളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഫോട്ടോക്ക് താഴെ മമ്മൂക്ക ആരാധകരും ലാലേട്ടന്‍ ആരാധാകരും രസകരമായ കമന്റുകളുമായും എത്തിയിട്ടുണ്ട്.

ചില കമന്റുകളിലേക്ക്

1. ഇവരുടെ പേര് വെച്ച് fan ഫൈറ്റ് ചെയ്യുന്ന എല്ലാവർക്കും ഉള്ള മറുപടി. കണ്ടു പഠിക്കട ഇതാണ് മലയാളികളുടെ രണ്ടു അഹങ്കാരം. അന്യ ഭാഷ സിനിമകൾക്ക് പോലും ഇതുപോലെ രണ്ടു രാജാക്കന്മാരില്ല. ആർക്കും പകരം വെക്കാനില്ലാത്ത രണ്ടു ഇതിഹാസങ്ങൾ.ഇവരുള്ളത് കൊണ്ടാണ് മലയാള സിനിമ എവിടെയും തല ഉയർത്തി നിൽക്കുന്നത്. ഇതിനെ വെല്ലുന്ന സെൽഫിയും ഇല്ല

2. ആദ്യമായി മമ്മൂക്കയുടേ ഫോട്ടത്തിന് റെക്കോർഡ് ലൈക്ക് കിട്ടാൻ പോണു അതും നമ്മടേ ഏട്ടന്റെ ഒപ്പം നിന്നിട്ട്.

3.അമ്മയുടെ മീറ്റിംഗിന് പോയിട്ട് രണ്ടുപേരും കൂടെ സെൽഫി എടുത്തു കളിക്കുവാല്ലേ…… മ്മ് നടക്കട്ടെ നടക്കട്ടെ.

4. പ്രണയം ഓര്‍ക്കാന്‍ *തൂവാനത്തുമ്പികൾ*

ജീവിതം പഠിക്കാന്‍ *കിരീടം*

തല്ലിപ്പൊളിത്തരത്തിനു *സ്പടികം*

ചങ്കൂറ്റത്തിനു *നരസിംഹം*

അമ്മയെ പ്രണയിക്കാന്‍ *മാടമ്പി*

അച്ചനെ പ്രണയിക്കാന്‍ *ബാലേട്ടൻ*

അങ്ങനെ നൂറായിരം അനുഭവങ്ങളെ

ഒരു മുഖം കൊണ്ടു ദൈവം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു

ആ പിറവിയുടെ പേരു *മോഹൻലാൽ* അഹങ്കാരത്തോടെ ഞങ്ങള്‍ വിളിക്കും

*ലാലേട്ടൻ* എന്ന് !!

5.വല്ല്യേട്ടനും ബാലേട്ടനും

പ്രജാപതിയും പ്രജയും

നരസിംഹമന്നാടിയാരും നരസിംഹവും

TAGS :

Next Story