ബാഹുബലി മൂന്നു ദിവസം കൊണ്ട് നേടിയത് 303 കോടി

ബാഹുബലി മൂന്നു ദിവസം കൊണ്ട് നേടിയത് 303 കോടി
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പരസ്യ വാചകം പോലെയാണ് ബാഹുബലിയുടെ പടയോട്ടം.
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പരസ്യ വാചകം പോലെയാണ് ബാഹുബലിയുടെ പടയോട്ടം. പ്രദര്‍ശനത്തിന് എത്തി മൂന്നു ദിവസം കൊണ്ട് ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മൂന്നേറുകയാണ് ചിത്രം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ നിന്നായി മൂന്നു ദിവസം കൊണ്ട് 303 കോടി രൂപയാണ് ബാഹുബലി സ്വന്തമാക്കിയത്. 100 കോടിയിലധികം രൂപയായിരുന്നു സിനിമ ലോകം കാത്തിരുന്ന എസ്എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. മൂന്നു ദിവസം കൊണ്ട് ഹിന്ദിയില്‍ നിന്ന് 128 കോടി രൂപയും തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ നിന്നായി 175 കോടി രൂപയുമാണ് ബാഹുബലി വാരിക്കൂട്ടിയത്. ഇന്ത്യയില്‍ മാത്രം 6500 സ്ക്രീനിലും ലോകമെമ്പാടുമായി 9000 സ്ക്രീനിലുമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. മിക്ക സ്ഥലങ്ങളിലും ആദ്യ ആഴ്ചയുടെ എല്ലാ ഷോകള്‍ക്കുമുള്ള ടിക്കറ്റ് ആരാധകര്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.
Adjust Story Font
16

