Quantcast

മമ്മൂട്ടിയുടെ 'മാസ്റ്റര്‍പീസ്', ആദ്യ ലുക്ക് പുറത്ത് 

MediaOne Logo
മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, ആദ്യ ലുക്ക് പുറത്ത് 
X

മമ്മൂട്ടിയുടെ 'മാസ്റ്റര്‍പീസ്', ആദ്യ ലുക്ക് പുറത്ത് 

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്ത്. പേര് സൂചിപ്പിക്കും പോലെ മാസ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. രാജാധിരാജക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ്കൃഷ്ണയുടെതാണ് തിരക്കഥ. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്. സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഒാണത്തിന് റിലീസിനൊരുങ്ങുന്ന ചിത്രം. മാസ്റ്റര്‍പീസിന്റെ റിലീസ് തിയതി നിശ്ചയിച്ചിട്ടില്ല.

Next Story