Quantcast

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസിറ്റീവും സുന്ദരിയുമായ യുവതിയാണ് ധന്യ: ദുല്‍ഖര്‍

MediaOne Logo

Jaisy

  • Published:

    24 April 2018 12:59 AM GMT

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസിറ്റീവും സുന്ദരിയുമായ യുവതിയാണ് ധന്യ: ദുല്‍ഖര്‍
X

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസിറ്റീവും സുന്ദരിയുമായ യുവതിയാണ് ധന്യ: ദുല്‍ഖര്‍

ഓസ്റ്റിയോജനിസിസ് ഇംപെര്‍പെക്ട് എന്ന അപൂര്‍വരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ കഴിയുന്ന ധന്യയെക്കുറിച്ചാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

താന്‍ ജിവിതത്തില്‍ കണ്ട ഏറ്റവും പോസിറ്റീവായ യുവതിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ഓസ്റ്റിയോജനിസിസ് ഇംപെര്‍പെക്ട് എന്ന അപൂര്‍വരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ കഴിയുന്ന ധന്യയെക്കുറിച്ചാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസിറ്റീവും സുന്ദരിയുമായ യുവതിയാണ് ധന്യ. നല്ല ചിന്തകളും പുഞ്ചിരിയുമുള്ള ധന്യയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവരെല്ലാവരും എന്റെ അന്നത്തെ ദിവസം മനോഹരമാക്കി. ധന്യക്കും അമൃതവര്‍ഷിണിക്കും ആശംസകള്‍ ഡിക്യു ഫേസ്ബുക്കില്‍ കുറിച്ചു. വീല്‍ചെയറില്‍ കഴിയുന്ന ധന്യ പ്രതിസന്ധികളെ അതിജീവിച്ച് അമൃത വര്‍ഷിണി എന്ന എന്‍ജിഒയുടെ സജീവ പ്രവര്‍ത്തകയാണ്.

TAGS :

Next Story