Quantcast

സുവര്‍ണ ചകോരം ആര്‍ക്ക് ?

MediaOne Logo

Alwyn K Jose

  • Published:

    26 April 2018 9:07 AM IST

സുവര്‍ണ ചകോരം ആര്‍ക്ക് ?
X

സുവര്‍ണ ചകോരം ആര്‍ക്ക് ?

രണ്ട് മലയാള ചിത്രങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 4 ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്.

ഒന്നിനൊന്ന് മികച്ച 15 ചിത്രങ്ങളില്‍ നിന്നാണ് മിഷേല്‍ ഖിലേഫി അധ്യക്ഷനായ ജൂറിക്ക് പുരസ്കാര ജേതാവിനെ കണ്ടെത്തേണ്ടത്. മേളക്ക് തിരശ്ശീല വീഴാനൊരുങ്ങുcdhaള്‍ സുവര്‍ണ ചകോരം ആര്‍ക്കെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രണ്ട് മലയാള ചിത്രങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 4 ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്.

പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുതയില്‍ ആവിഷ്കരിച്ച തുര്‍ക്കി സംവിധായകന്‍ മുസ്തഫ കാരയുടെ കോള്‍ഡ് ഓഫ് കലന്ദര്‍, ദൃശ്യഭാഷയുടെ വിസ്മയിപ്പിക്കുന്ന കയ്യടക്കം പ്രകടിപ്പിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നവാഗതനായ ബ്രിറ്റ് മൈക്കല്‍ ഇന്‍സിന്റെ സിങ്ക്, 2013 ലെ പട്ടാള അട്ടിമറിക്ക് ശേഷമുള്ള ഈജിപ്തിലെ കാലുഷ്യതയത്രയും ഫ്രെയിമുകളില്‍ ആവാഹിച്ച മുഹമ്മദ് ദിയാബിന്റെ ക്ലാഷ്. സുവര്‍ണ ചകോരത്തിനായുള്ള മത്സരത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്ന് ചിത്രങ്ങളാണ് കോള്‍ഡ് ഓഫ് കലണ്ടറും ക്ലാഷും സിങ്കും.

നിസാരമെന്ന് കരുതുന്ന കഥാ തന്തുവില്‍ നിന്നുപോലും മികച്ച ദൃശ്യാനുഭവം തീര്‍ത്ത മെക്സിക്കന്‍ ചിത്രം വെയര്‍ഹൌസ്ഡും ഫിലീപ്പീന്‍ ചിത്രവും ഡൈ ബ്യൂട്ടിഫുളും ഒട്ടുംപിറകിലല്ല. തോട്ടിപ്പണിയുടെ പശ്ചാത്തലത്തില്‍ ജാതിയെ പ്രശ്നവല്‍ക്കരിക്കുന്ന മാന്‍ഹോളും മാവോവേട്ടയും ആദിവാസി ജീവിതങ്ങളും ആവിഷ്കരിച്ച കാടു പൂക്കുന്ന നേരവുമാണ് മലയാളത്തിന്റെ എന്‍ട്രികള്‍.

Next Story