മമ്മി ജൂണിലെത്തും

മമ്മി ജൂണിലെത്തും
മുന്‍ഭാഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസതവും, കൂടുതല്‍ ആകാംക്ഷയും ഭയവും ഉണ്ടാക്കുന്നതാണ് പുതിയ മമ്മിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.
ആരാധകരെ ഞെട്ടിക്കാനായി ഹോളിവുഡ് ചിത്രം മമ്മി ജൂണിലെത്തും. മുന്‍ഭാഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസതവും, കൂടുതല്‍ ആകാംക്ഷയും ഭയവും ഉണ്ടാക്കുന്നതാണ് പുതിയ മമ്മിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസാണ് നായകന്‍.
രണ്ടായിരം വര്‍ഷം മുമ്പ് ഈജിപ്തില്‍ നടന്ന ഒരു കഥയാണ് മമ്മി പറയുന്നത്. പിതാവിനാല്‍ കൊലചെയ്യപ്പെട്ട അഹ് മാനത്തിന്‍റെ കഥ . ഈജിപ്തിലെ മണലാരണ്യത്തിലുള്ള അഹ്മാനത്തിന്‍റെ ശവക്കല്ലറ 2000 വര്‍ഷങ്ങള്‍ക്കിപ്പറം അമേരിക്കന്‍ സൈന്യം അപ്രതീക്ഷിതമായി തുറക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
സോഫിയ ബൌട്ടെല്ലയാണ് അഹ്മാനത്താകുന്നത്. നിക്ക് മോര്‍ട്ടന്‍ എന്ന ആര്‍മി ഉദ്യോഗസ്ഥനായി ടോം ക്രൂസ് എത്തുന്നു. അലെക്സ് കര്‍ട്സ്മാനാണ് സംവിധാനം. 99 ലാണ് മമ്മി സീരീസിലെ ആദ്യ ചിത്രം ദ മമ്മി പുറത്തിറങ്ങിയത്. ആദ്യ പതിപ്പിന്‍റെ വിജയത്തെ തുടര്‍ന്ന് 2001ല്‍ മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ രണ്ടാം ഭാഗവും ഇറങ്ങി. പുത്തന്‍ സാങ്കേതിക വിദ്യകളോടെ അണിയിച്ചൊരുക്കുന്ന മൂന്നാം പതിപ്പ് പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.
ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ട്രെയിലറുകള്‍ ഇതിനോടകം പ്രേക്ഷക ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. ജൂണ്‍ 9നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
Adjust Story Font
16

