Quantcast

ബാഹുബലി 2 ന് ചൈന, ജപ്പാന്‍, തായ്‍വാന്‍, കൊറിയ പരിഭാഷകള്‍ വരുന്നു

MediaOne Logo

Alwyn K Jose

  • Published:

    30 April 2018 3:27 PM IST

ബാഹുബലി 2 ന് ചൈന, ജപ്പാന്‍, തായ്‍വാന്‍, കൊറിയ പരിഭാഷകള്‍ വരുന്നു
X

ബാഹുബലി 2 ന് ചൈന, ജപ്പാന്‍, തായ്‍വാന്‍, കൊറിയ പരിഭാഷകള്‍ വരുന്നു

എസ്എസ് രാജമൌലിയുടെ ബാഹുബലി വെറുതെയല്ല ബ്രഹ്മാണ്ഡചിത്രമാകുന്നത്.

എസ്എസ് രാജമൌലിയുടെ ബാഹുബലി വെറുതെയല്ല ബ്രഹ്മാണ്ഡചിത്രമാകുന്നത്. ലോകത്തെ 9000 തീയറ്ററുകളില്‍ നാലു ഭാഷകളിലായി റിലീസ് ചെയ്ത ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇവിടം കൊണ്ടൊന്നും പടയോട്ടം അവസാനിപ്പിക്കുന്നില്ല. ബോക്സ്ഓഫീസില്‍ ഇതിനോടകം ആയിരം കോടിയിലേക്ക് അടുത്ത ചിത്രം നിരവധി വിദേശഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനിരിക്കുകയാണ്. ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, തായ്‍വാന്‍ തുടങ്ങിയ ഭാഷകളിലേക്കാണ് ചിത്രം പരിഭാഷപ്പെടുത്തുന്നത്. ആദ്യം ചൈനീസിലേക്കാണ് ഡബ്ബ് ചെയ്യുന്നത്. ഇതിനു പിന്നാലെ തന്നെ ജാപ്പനീസ്, കൊറിയന്‍, തായ്‍വാന്‍ ഭാഷകളിലേക്കും ചിത്രം പരിഭാഷപ്പെടുത്തുമെന്ന് ബാഹുബലിയുടെ നിര്‍മാതാവ് അറിയിച്ചു.

Next Story