Quantcast

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍

MediaOne Logo

Ubaid

  • Published:

    1 May 2018 2:49 PM GMT

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍
X

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍

തമിഴ് റോക്കേഴ്‌സ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രം അപ്‌ലോഡ് ചെയ്തത്

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. കേരള പൊലീസിന്റെ സൈബര്‍ ഡോം ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തു. ഇന്നലെയാണ് ചിത്രം ഇന്റര്‍നെറ്റിലെത്തിയത്. tamilrockers.la എന്ന വെബ്സൈറ്റിലാണ് പുലിമുരുകന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്.

പ്രത്യേക നിരീക്ഷ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇന്നലെ ഉച്ചയോടെ ഇത് കണ്ടെത്തിയ സൈബര്‍ ഡോമിലെ വിദഗ്ധര്‍ ഒരു മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ലിങ്ക് നീക്കം ചെയ്തു. ശ്രീലങ്കയില്‍ നിന്നാണ് ചിത്രം ഇന്റര്‍നെറ്റിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനകം 92 പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്തര്‍ മറ്റ് സൈറ്റുകളിലൂടെ വീണ്ടും അപ്‍ലോഡ് ചെയ്യാനുള്ള സാധ്യത പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മറ്റേതെങ്കിലും സൈറ്റുകള്‍ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 30 കോടിയോളം മുടക്കി നിര്‍മിച്ച പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിനാണ് തീയറ്റുകളിലെത്തിയത്. ചിത്രം നിരവധി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുകഴിഞ്ഞു.

TAGS :

Next Story