Quantcast

മോദിയുടെ ജീവിതം സിനിമയാകുന്നു; അക്ഷയ് കുമാര്‍ മോദിയാകും

MediaOne Logo

Alwyn K Jose

  • Published:

    1 May 2018 9:20 AM IST

മോദിയുടെ ജീവിതം സിനിമയാകുന്നു; അക്ഷയ് കുമാര്‍ മോദിയാകും
X

മോദിയുടെ ജീവിതം സിനിമയാകുന്നു; അക്ഷയ് കുമാര്‍ മോദിയാകും

മോദിയുടെ ജീവിതം ആസ്പദമാകുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അക്ഷയ് കുമാര്‍ മോദിയുടെ വേഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മോദിയുടെ ജീവിതം ആസ്പദമാകുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അക്ഷയ് കുമാര്‍ മോദിയുടെ വേഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് മോദിയുടെ ജീവിതം സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അനുപം ഖേര്‍, പരേഷ് റാവല്‍, വിക്ടര്‍ ബാനര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന.

നരേന്ദ്ര മോദിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യനാണ് അക്ഷയ് കുമാറെന്ന് സെന്റട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ പഹലജ നിഹാലനി അഭിപ്രായപ്പെട്ടു. അക്ഷയ്നേക്കാള്‍ നന്നായി മോദിയെ മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അഭിനയത്തേക്കാളുപരി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും ഇതിന് ഉദാഹരണമാണെന്ന് നിഹാലനി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ബോധവത്കരണ പരിപാടികളിലും അക്ഷയ് കുമാര്‍ സജീവ പങ്കാളിയാണ്. ശൗചാലയങ്ങളുടെ പ്രാധാന്യവും ആവശ്യകതയുമൊക്കെ ബോധവത്കരിക്കുന്നതിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരം എത്താറുണ്ട്. ആഗസ്റ്റില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന അക്ഷയിന്റെ ഏറ്റവും പുതിയ ചിത്രം ടോയ്‍ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയവും ശൗചാലമാണ്. തൊഴിലാളി മേഖലയില്‍ നിന്ന് മോദിയെ പോലെ തന്നെ ദേശീയ താരമായ ചരിത്രമാണ് അക്ഷയ്ക്കുമുള്ളതെന്നും നിഹാലനി പറയുന്നു.

Next Story