Quantcast

വെള്ളിത്തിരയെ വിറപ്പിക്കാന്‍ ചരിത്രപുരുഷന്‍മാര്‍

MediaOne Logo

Alwyn K Jose

  • Published:

    4 May 2018 9:45 AM IST

വെള്ളിത്തിരയെ വിറപ്പിക്കാന്‍ ചരിത്രപുരുഷന്‍മാര്‍
X

വെള്ളിത്തിരയെ വിറപ്പിക്കാന്‍ ചരിത്രപുരുഷന്‍മാര്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ മറ്റൊരു ചരിത്ര കഥയുമായെത്തുന്നത് സംവിധായകന്‍ കെ മധുവാണ്.

ചരിത്രപുരുഷന്മാരുടെ കഥ വീണ്ടും മലയാള സിനിമയ്ക്ക് പ്രമേയമാകുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ മറ്റൊരു ചരിത്ര കഥയുമായെത്തുന്നത് സംവിധായകന്‍ കെ മധുവാണ്. തിരുവിതാകൂര്‍ ഭരണാധികാരകളായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെയും ധര്‍മ്മ രാജയുടെയും ജീവിതകഥയാണ് രണ്ട് ഭാഗങ്ങളിലായി ഒരുക്കാന്‍ പോകുന്നത്. മാര്‍ത്താണ്ഡ വര്‍മ്മയായെത്തുന്നത് പ്രശസ്ത തെലുങ്ക് താരവും റാണാ ദഗ്ഗുബതിയെന്നാണ് സൂചന.

കുളച്ചല്‍ യുദ്ധത്തിലെ വിജയ ശില്‍പ്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കഥയാണ് ആദ്യ ഭാഗത്തില്‍ കെ മധു പറയുന്നത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കിങ് ഓഫ് ട്രാവന്‍കൂര്‍ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗം പറയുന്നത് മാര്‍ത്താണ്ഡ വര്‍മ്മയുടെ പിന്‍ഗാമിയായ ധര്‍മ്മരാജാവിന്റെ കഥ. ധര്‍മ്മരാജാവും ടിപ്പുസുല്‍ത്താനും തമ്മിലുള്ള യുദ്ധമാണ് രണ്ടാം ഭാഗത്തിലെ ആകര്‍ഷണം. തെന്നിന്ത്യയിലെ രണ്ട് സൂപ്പര്‍ താരങ്ങളെയാണ് ഈ വേഷത്തിലേക്ക് പരിഗണിക്കുന്നത്.

കൂടാതെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും രണ്ട് ഭാഗങ്ങളിലും അണിനിരക്കും. ഏറെക്കാലത്തെ ഗവേഷത്തിനൊടുവില്‍ തിരക്കഥയൊരുക്കുന്നത് റോബിന്‍ തിരുമലയാണ്. ശബ്ദ മിശ്രണം റസൂല്‍ പൂക്കുട്ടിയാകും നിര്‍വഹിക്കുക. ക്യാമറ ചലിപ്പിക്കുന്നത് ആര്‍ മാധിയാണ്. ഷിബു ചക്രവര്‍ത്തിയും കെ ജയകുമാറും എഴുതുന്ന വരികള്‍ക്ക് ഈണമിടുന്നത് കീരവാണിയാണ്. മനു ജഗതാണ് കലാസംവിധാനം. അടുത്തവര്‍ഷം ആഗസ്റ്റിലാണ് ചിത്രീകരണം തുടങ്ങുക.

Next Story