Quantcast

ശശികലയുടെ ജീവിതം പറയാനൊരുങ്ങി രാംഗോപാല്‍ വര്‍മ

MediaOne Logo

Sithara

  • Published:

    6 May 2018 6:43 PM IST

ശശികലയുടെ ജീവിതം പറയാനൊരുങ്ങി രാംഗോപാല്‍ വര്‍മ
X

ശശികലയുടെ ജീവിതം പറയാനൊരുങ്ങി രാംഗോപാല്‍ വര്‍മ

ശശികലയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ

ശശികലയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ശശികല എന്നു തന്നെയാണ് ചിത്രത്തിന്റ പേരെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധവും തോഴിയില്‍ നിന്ന് ശശികല ചിന്നമ്മയായതും ശശികലയുടെ പിന്തുണയില്‍ പടര്‍ന്നു പന്തലിച്ച മന്നാര്‍ഗുഡി മാഫിയയുമാണ് രംഗോപാല്‍ വര്‍മ്മയൊരുക്കുന്ന സിനിമയുടെ ഇതിവൃത്തം. ജയലളിത - ശശികല ബന്ധത്തെ കുറിച്ച് പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറഞ്ഞ സത്യങ്ങള്‍ സിനിമയിലൂടെ പറയുമെന്നും ആര്‍വിജി ട്വിറ്ററില്‍ കുറിച്ചു. മന്നാര്‍ഗുഡി മാഫിയ തെരഞ്ഞെടുത്ത എംഎല്‍എമാരുടെ രാഷ്ട്രീയ നീക്കമാണ് പളനിസാമിയെ മുഖ്യമന്ത്രിയാക്കിയതെന്നും ആര്‍വിജി പറഞ്ഞു.

ആന്ധ്രയില്‍ വലിയ കോളിളക്കമുണ്ടാക്കിയ വംഗവീതിക്ക് ശേഷമാണ് തമിഴിനെ ഇളക്കിമറിക്കുന്ന ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍വിജി നടത്തുന്നത്. ശശികലയായി ചിത്രത്തില്‍ ആരെത്തുമെന്നത് സംബന്ധിച്ച് ആര്‍വിജി വ്യക്തമാക്കിയിട്ടില്ല.

Next Story