ഡിസ്നിയുടെ 'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്' മാര്‍ച്ച് 17ന് തീയേറ്ററുകളില്‍

ഡിസ്നിയുടെ 'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്' മാര്‍ച്ച് 17ന് തീയേറ്ററുകളില്‍
വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരുന്നത്
ഡിസ്നിയുടെ 'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റി'ന് വേണ്ടിയാണ് ഹോളിവുഡ് ആരാധകരുടെ കാത്തിരിപ്പ്. മാര്‍ച്ച് 17നാവും ചിത്രം റിലീസ് ചെയ്യുക. റിലീസ് അടുത്തതോടെ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി താരങ്ങളും അണിയറ പ്രവര്‍ത്തകരും വിവിധ ഷോകളിലൂടെ സജീവമായി രംഗത്തുണ്ട്. ബില്‍ കോണ്ടണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫ്രഞ്ച് നോവലിസ്റ്റ് ഗബ്രിയേൽ സുസെയ്ൻ രചിച്ച 'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്' ഡിസ്നി തീയേറ്ററിലെത്തിക്കുമ്പോള്‍ എന്തെല്ലാം പുതുമയായിരിക്കും ഒരുക്കുകയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരുന്നത്.
1991 ൽ ഡിസ്നി ഇതേ പേരില്‍ പുറത്തിറക്കിയ കാര്‍ട്ടൂണ്‍ സീരിസിനും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. ഹാരിപോര്‍ട്ടര്‍ സീരീസിലൂടെ ശ്രദ്ധേയയായ എമ്മ വാട്സണാണ് ബെല്ലെ ആയി എത്തുന്നത്. ഡാന്‍ സ്റ്റീവന്‍സ് ആണ് ബീസ്റ്റ്. മാര്‍ച്ച് 17ന് ചിത്രം തീയേറ്ററുകളിലെത്തുന്നതിന്‍റെ ഭാഗമായി താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രചാരണ പരിപാടികളുമായി സജീവമാണ്.
ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോയ്ക്ക് മികച്ച റിവ്യൂ ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ സ്വവര്‍ഗരതി രംഗം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. രംഗം ഒഴിവാക്കി കൊണ്ട് മാത്രമെ ചിത്രം പ്രദര്‍ശിപ്പിക്കാവൂ എന്ന നിലപാടുമായി വിവിധ ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ റഷ്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

