Quantcast

ശ്രീനിവാസന്‍ ചിത്രം 'അയാള്‍ ശശി'യുടെ ട്രെയിലറെത്തി

MediaOne Logo

Muhsina

  • Published:

    6 May 2018 11:27 PM IST

ശ്രീനിവാസന്‍ ചിത്രം അയാള്‍ ശശിയുടെ ട്രെയിലറെത്തി
X

ശ്രീനിവാസന്‍ ചിത്രം 'അയാള്‍ ശശി'യുടെ ട്രെയിലറെത്തി

ശ്രീനിവാസന്‍ നായകനാകുന്ന അയാള്‍ ശശിയുടെ ട്രെയിലറെത്തി. ശ്രീനിവാസന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയാള്‍ ശശിയെന്നാണ്..

ശ്രീനിവാസന്‍ നായകനാകുന്ന അയാള്‍ ശശിയുടെ ട്രെയിലറെത്തി. ഏറെ നിരൂപക പ്രശംസ നേടിയ അസ്തമയം വരെ എന്ന ചിത്രമൊരുക്കിയ സജിന്‍ ബാബുവാണ് അയാള്‍ ശശിയുടെ സംവിധായകന്‍. ശശിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണിത്.

ശ്രീനിവാസനെ കൂടാതെ കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. ശ്രീനിവാസന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയാള്‍ ശശിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പപ്പുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ട്രെയിലര്‍ കാണാം..

Next Story