Quantcast

റിലീസാകാനുള്ള ദിലീപ് ചിത്രങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കും ?

MediaOne Logo

Alwyn K Jose

  • Published:

    6 May 2018 6:02 AM IST

റിലീസാകാനുള്ള ദിലീപ് ചിത്രങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കും ?
X

റിലീസാകാനുള്ള ദിലീപ് ചിത്രങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കും ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരം നായകനായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങളുടെ അവസ്ഥ ഇനിയെന്താകുമെന്ന ചോദ്യം ഉയരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരം നായകനായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങളുടെ അവസ്ഥ ഇനിയെന്താകുമെന്ന ചോദ്യം ഉയരുന്നു. ദിലീപിനെതിരെ ജനരോഷം ഇരമ്പുന്ന സാഹചര്യത്തില്‍ താരത്തിന്റെ ചിത്രങ്ങളൊന്നും അടുത്തകാലത്ത് റിലീസിനെത്തില്ലെന്നാണ് സൂചന.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്ററന്റ് അടിച്ചു തകര്‍ത്താണ് ഇന്ന് നാട്ടുകാര്‍ അറസ്റ്റില്‍ പ്രതികരിച്ചത്. ഇതിനിടെ താരത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ നാട്ടുകാര്‍ തീയറ്റര്‍ അടിച്ചു തകര്‍ക്കുമോയെന്ന ആശങ്കയും ലിബര്‍ട്ടി ബഷീര്‍ പങ്കുവെച്ചിട്ടുണ്ട്. ജൂലൈ ഏഴിന് പ്രദര്‍ശനത്തിന് എത്താനിരുന്ന രാമലീല സമീപകാല സംഭവവികാസങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിരുന്നു. രാമലീല ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ദിലീപ് കുടുങ്ങിയതോടെ കുരുക്കിലായത്. അതേസമയം, രാമലീല ജുലൈ 21 ന് തീയറ്ററുകളിലെത്തുമെന്നാണ് നിര്‍മാതാവ് ടോമിച്ചല്‍ മുളകുപാടം നേരത്തെ പറഞ്ഞത്. എന്നാല്‍ ചിത്രത്തോട് പ്രേക്ഷകര്‍ ഏതുതരത്തിലാകും പ്രതികരിക്കുകയെന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരമില്ല. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ടോമിച്ചന്‍ മുളകുപാടത്തിന്റെ നിലപാട് എന്തായിരിക്കുമെന്നും വ്യക്തതയില്ല.

അറസ്റ്റുണ്ടായതോടെ ഷൂട്ടിങ് പുരോഗമിക്കുന്ന മറ്റു ചിത്രങ്ങളും അനിശ്ചിതത്വത്തിലായി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ഡിങ്കന്‍ ത്രിഡി എന്നിവയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. തീയറ്റര്‍ മുന്‍കൂട്ടി ഉറപ്പിച്ച ശേഷം നിര്‍മാണം തുടങ്ങിയിരിക്കുന്ന ഈ ചിത്രങ്ങളൊക്കെ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ വലിയ നഷ്ടമായിരിക്കും സംഭവിക്കുക.

Next Story