Quantcast

ബിജു പൌലോസ് ബോളിവുഡിലേക്ക്..നായകന്‍ അജയ് ദേവ്ഗണ്‍?

MediaOne Logo

Jaisy

  • Published:

    6 May 2018 4:18 AM GMT

ബിജു പൌലോസ് ബോളിവുഡിലേക്ക്..നായകന്‍ അജയ് ദേവ്ഗണ്‍?
X

ബിജു പൌലോസ് ബോളിവുഡിലേക്ക്..നായകന്‍ അജയ് ദേവ്ഗണ്‍?

നേരത്തെ മോഹന്‍ലാലിന്റെ ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകനായത് അജയ് ആയിരുന്നു

ഒരു പൊലീസ് സ്റ്റേഷനെയും പൊലീസുകാരെയും കണ്ണാടിയില്‍ കാണുന്നതുപോലെയായിരുന്നു ആക്ഷന്‍ ഹീറോ ബിജു എന്ന പൊലീസ് ചിത്രം. അത്ര സ്വഭാവികമായിട്ടായിരുന്നു സംവിധായകന്‍ എബ്രിഡ് ഷൈന്‍ ബിജുവിനെ വെള്ളിത്തിരയിലെത്തിച്ചത്. മലയാളത്തില്‍ ഹിറ്റായ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നായകന്‍ അജയ് ദേവ്ഗണോ, രോഹിത് ഷെട്ടിയോ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

നേരത്തെ മോഹന്‍ലാലിന്റെ ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകനായത് അജയ് ആയിരുന്നു. പൊലീസ് വേഷങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചിട്ടുള്ള അജയ്ക്ക് ആയിരിക്കും ബിജു പൌലോസിന്റെ വേഷം കൂടുതല്‍ യോജിക്കുന്നതെന്ന് നിഗമനത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

TAGS :

Next Story