Quantcast

സൂര്യയുടെ ചിത്രത്തിന്റെ വിതരണാവകാശം ആരാധകര്‍ സ്വന്തമാക്കി

MediaOne Logo

Sithara

  • Published:

    7 May 2018 5:40 PM GMT

സൂര്യയുടെ ചിത്രത്തിന്റെ വിതരണാവകാശം ആരാധകര്‍ സ്വന്തമാക്കി
X

സൂര്യയുടെ ചിത്രത്തിന്റെ വിതരണാവകാശം ആരാധകര്‍ സ്വന്തമാക്കി

സൂര്യയുടെ പുതിയ ചിത്രം എസ് ത്രീയുടെ കേരളത്തിലെ വിതരണാവകാശം ഫാന്‍സ് ക്ലബ് സ്വന്തമാക്കി.

സൂര്യയുടെ പുതിയ ചിത്രം എസ് ത്രീയുടെ കേരളത്തിലെ വിതരണാവകാശം ഫാന്‍സ് ക്ലബ് സ്വന്തമാക്കി. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയുടെ വിതരണാവകാശം ഫാന്‍സ് ക്ലബ്ബ് നേടുന്നത്.

സിങ്കം പരമ്പരയിലെ മൂന്നാമത്തെ ചിത്രം എസ് ത്രീയുടെ ടീസര്‍ പുറത്തുവന്നത് മുതല്‍ സൂര്യ ആരാധകര്‍ ആവേശത്തിലാണ്. എസ് ത്രീയുടെ കാര്യത്തില്‍ ആവേശം വാനോളം എത്തിയെന്ന് പറയുന്നതിനേക്കാള്‍ വിതരണാവകാശം വാങ്ങുന്നത് വരെ എത്തി എന്ന് വേണം പറയാന്‍. സിങ്കം ഗ്രൂപ്പ് തൃശൂര്‍ എന്ന സിങ്കം ഫാന്‍സ് ക്ലബ്ബാണ് വിതരണാവകാശം സ്വന്തമാക്കിയത്. സൂര്യയുടെ മുന്‍ ചിത്രങ്ങളായ 24, പസങ്ക 2 എന്നീ സിനിമകള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ച സോപാനം ഫിലിംസും സിങ്കം ഗ്രൂപ്പ് തൃശൂരും ചേര്‍ന്നാണ് വന്‍ തുകക്ക് വിതരണാവകാശം നേടിയത്.
എസ് ത്രീയുടെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.

ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ വിതരണാവകാശം ആരാധകര്‍ സ്വന്തമാക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ എസ് ത്രീയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഹാരിസ് ജയരാജ് സംഗീതം നല്‍കിയ ഗാനങ്ങള്‍ വിതരണം ചെയ്യുന്നത് ഇറോസ് നൌ സൌത്ത് ആണ്. ഉടന്‍ തന്നെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഡിസംബര്‍ 16നാണ് എസ് ത്രീയുടെ റിലീസ്.

TAGS :

Next Story