ആക്ഷന്‍ ചിത്രം ലോഗന്‍ അമേരിക്കന്‍ ബോക്സ്ഓഫീസില്‍ ഒന്നാമത്

ആക്ഷന്‍ ചിത്രം ലോഗന്‍ അമേരിക്കന്‍ ബോക്സ്ഓഫീസില്‍ ഒന്നാമത്
ഒരാഴ്ച കൊണ്ട് ലോഗന്റെ ഒന്‍പത് കോടിയോളം ടിക്കറ്റുകളാണ് വിറ്റുപോയത്
ആക്ഷന്‍ ചിത്രം ലോഗന്‍ അമേരിക്കന്‍ ബോക്സ്ഓഫീസില്‍ ഒന്നാം സ്ഥാനത്ത്. ഒരാഴ്ച കൊണ്ട് ലോഗന്റെ ഒന്‍പത് കോടിയോളം ടിക്കറ്റുകളാണ് വിറ്റുപോയത്. പുതിയ ലോകത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാനാകാതെ, വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ബുദ്ധിമുട്ടുന്ന ഒരാളുടെ കഥ പറയുന്ന ചിത്രമാണ് ലോഗന്‍. ലോഗന്‍റെ എട്ട് കോടി 53 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. വോള്‍വറീന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്യൂഗ് ജാക്മാന്റെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
എക്സ്മെന്‍ സീരീസിലെ പത്താമത് ചിത്രവും വോള്‍വറീന്‍ ട്രിലജിയിലെ അവസാന ചിത്രവുമാണ് ലോഗന്‍. ഹൊറര്‍ ചിത്രം ഗെറ്റ് ഔട്ട് ആണ് ബോക്സ്ഓഫീസില്‍ രണ്ടാം സ്ഥാനത്ത്. ഈയാഴ്ച രണ്ട് കോടി 61 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയ ഗെറ്റ് ഔട്ട് ഇതുവരെ ഏഴ് കോടി 59 ലക്ഷം ഡോളര്‍ വാരിക്കൂട്ടി. ദ ഷാക്ക് ആണ് മൂന്നാം സ്ഥാനത്ത്. ഒക്ടാവിയ സ്പെന്‍സറിന്റെ ദ ഷാക്ക് നേടിയത് ഒരു കോടി 61 ലക്ഷം ഡോളറാണ്. ദ ബാറ്റ്മാന്‍ ലോഗോ മൂവി, ഫിഫോര്‍ ഐ ഫാള്‍് എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസ് പട്ടികയില്‍ ഇടം പിടിച്ചു.
Adjust Story Font
16

