Quantcast

ഐഎഫ്എഫ്‌കെ: ടാഗോര്‍ തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതിഷേധം

MediaOne Logo

Subin

  • Published:

    8 May 2018 12:45 AM IST

ഐഎഫ്എഫ്‌കെ: ടാഗോര്‍ തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതിഷേധം
X

ഐഎഫ്എഫ്‌കെ: ടാഗോര്‍ തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതിഷേധം

11.30ന് തുടങ്ങിയ ഈ ചിത്രത്തിനായി മണിക്കൂറുകള്‍ വരി നിന്നിട്ടും തീയറ്ററില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നവരുടെ നിരാശയാണ് പ്രതിഷധമായി മാറിയത്...

ലോക സിനിമയുടെ വിസ്മയക്കാഴ്ചകളിലേക്ക് എല്ലാ വാതായനങ്ങളും തുറന്നിട്ട് ഐഎഫ്എഫ്‌കെ രണ്ടാംദിനത്തില്‍. കൂടുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെ 22ാമത് ഐഎഫ്എഫ്‌കെ വേദികള്‍ സജീവമായി. മത്സര വിഭാഗത്തിലുല്‍പ്പെടെ ആകെ 68 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്. സീറ്റുകള്‍ നിറഞ്ഞതോടെ പ്രവേശനം നിര്‍ത്തിവെച്ചത് കാണികളുടെ പ്രതിഷേധത്തിനിടയാക്കി.

മത്സരവിഭാഗത്തിലെ ഒരെണ്ണം ഉള്‍പ്പെടെ 12 ചിത്രങ്ങളാണ് ഇന്ന് ഉച്ചവരെ പ്രദര്‍ശിപ്പിച്ചത്. കണ്ടംപററി ഫിലിം മേക്കേര്‍സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചാഡില്‍ നിന്നുള്ള സംവിധായകന്‍ മുഹമ്മദ് സലേയുടെ സീസണ്‍സ് ഇന്‍ ഫ്രാന്‍സ് ആയിരുന്നു ടാഗോര്‍ തീയറ്ററിലെ ആദ്യ പ്രദര്‍ശനം. ഫ്രാന്‍സിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതിയില്‍ ചാഡിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി കൂടിയായ സംവിധായകനും നിറഞ്ഞ സന്തോഷം.

അര്‍ജന്റീനയില്‍ നിന്നുള്ള സിംഫണി ഓഫ് അനയാണ് മത്സരവിഭാഗത്തില്‍ രാവിലെ പ്രദര്‍ശിപ്പിച്ചത്. 11.30ന് തുടങ്ങിയ ഈ ചിത്രത്തിനായി മണിക്കൂറുകള്‍ വരി നിന്നിട്ടും തീയറ്ററില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നവരുടെ നിരാശ പ്രതിഷധമായി മാറി. ഗോവ മേളയില്‍ കയ്യടി നേടിയ യങ് കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ ഇന്ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

Next Story