Quantcast

വലിയ ചിറകുള്ള പക്ഷികള്‍ വിയറ്റ്നം ചലച്ചിത്ര മേളയിലേക്ക്

MediaOne Logo

Sithara

  • Published:

    8 May 2018 7:53 PM IST

വലിയ ചിറകുള്ള പക്ഷികള്‍ വിയറ്റ്നം ചലച്ചിത്ര മേളയിലേക്ക്
X

വലിയ ചിറകുള്ള പക്ഷികള്‍ വിയറ്റ്നം ചലച്ചിത്ര മേളയിലേക്ക്

അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ജൂറി മെമ്പറാണ്.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ വിയറ്റ്നം ചലച്ചിത്ര മേളയിലേക്ക്. മേളയില്‍ മത്സര വിഭാഗത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ജൂറി മെമ്പറാണ്.

വിയറ്റ്‌നാമിലെ ഔദ്യോഗിക ചലച്ചിത്രമേളയായ ഹനോയ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലുള്ള 12 ചിത്രങ്ങളില്‍ ഒന്നായാണ് ഡോ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മത്സര വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക എന്‍ട്രിയാണ് ഡോ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍. തായ് സംവിധായകന്‍ അപ്പിച്ചാറ്റ്‌പോങ് ‍ സംവിധാനം ചെയ്ത സിമിട്രി ഓഫ് സ്പ്‌ളെന്‍ഡര്‍, റോബര്‍ട്ട് റെഡ്‌ഫോര്‍ഡിന്റെ ഓര്‍ഡിനറി പീപ്പിള്‍ എന്നീ സിനിമകളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. മത്സരവിഭാഗത്തിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാനുള്ള ജൂറിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അംഗമാണ്. റെഗിസ് വാഗ്നിയര്‍ ആണ് ജൂറി ചെയര്‍മാന്‍.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതവും എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച രാഷ്ട്രീയ സാമൂഹിക സാഹചര്യവുമാണ് സിനിമയുടെ പ്രമേയം.

TAGS :

Next Story