ദുല്‍ഖറിന്‍റ സോളോ ആഗസ്റ്റില്‍

- Published:
8 May 2018 4:03 PM IST

ദുല്‍ഖറിന്‍റ സോളോ ആഗസ്റ്റില്‍
ദുല്‍ഖര്‍ വേറിട്ടൊരു ഗെറ്റപ്പിലാവും സോളോയിലെത്തുക.
സി.ഐ.എക്ക് ശേഷം യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. മലയാളത്തിലും തമിഴിലും ഒരെ സമയം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ആരതി വെങ്കിടേഷ്, സായ് ദന്‍സിക, ആന്‍ ആഗസ്റ്റിന്‍, ശ്രൂതി ഹരിഹരന്‍, നേഹ ശര്‍മ്മ, ദീപ്തി സതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ വേറിട്ടൊരു ഗെറ്റപ്പിലാവും സോളോയിലെത്തുക. അത് കൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത കൊംറേഡ് ഇന്‍ അമേരിക്ക മികച്ച കളക്ഷനുമായി പ്രദര്‍ശനം തുടരുകയാണ്.
Adjust Story Font
16
