ഓണം ആഘോഷിക്കാന്‍ ആദം ജോണെത്തും

ഓണം ആഘോഷിക്കാന്‍ ആദം ജോണെത്തും
ആദം ജോണ്‍ പോത്തന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്
പൃഥ്വിരാജിന്റെ ഓണച്ചിത്രം ആദം ജോണ്‍ റിലീസിനൊരുങ്ങുന്നു. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ മലയാള സിനിമ ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും മികച്ചതായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

കോടികള്‍ മുടക്കിയ ഫൈറ്റ് രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് കബാലി,ഇരുമുഗന്‍ ഫെയിം അന്‍പ്-അറിവ് ബ്രദര്‍ഴ്സാണ്. ചിത്രത്തിലെ ഫൈറ്റ് സ്വീകന്‍സുകള്‍ക്ക് വേണ്ടി നായകന്‍ പ്രിഥ്വിരാജ് പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ക്ലൈമാക്സ് രംഗങ്ങളിലെ ഫൈറ്റ് രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രം ഏകദേശം പതിനാല് ദിവസമെടുത്തിരുന്നു.
ആദം ജോണ്‍ പോത്തന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഭാവന,മിസ്തി എന്നിവരാണ് നായികമാര്‍. നരെയ്ന്‍, രാഹുല്‍ മാധവ്, സിദ്ധിഖ്, മണിയന്‍പിള്ള രാജു, സിദ്ധാര്‍ത്ഥ ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജിനു എബ്രഹാമാണ് സംവിധാനം. ദീപക് ദേവാണ് സംഗീതം. ബി സിനിമാസിന്റെ ബാനറില്‍ ബ്രിജീഷ് മുഹമ്മദ്, ജോസ് മോന്‍ സൈമണ്‍, നിഹാല്‍ അബ്ദുല്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Adjust Story Font
16

