Quantcast

റേഡിയോ ജോക്കിയായി വിദ്യാബാലന്‍; തുമാരി സുലുവിന്റെ ട്രയിലര്‍ കാണാം

MediaOne Logo

Jaisy

  • Published:

    8 May 2018 8:41 PM GMT

റേഡിയോ ജോക്കിയായി വിദ്യാബാലന്‍; തുമാരി സുലുവിന്റെ ട്രയിലര്‍ കാണാം
X

റേഡിയോ ജോക്കിയായി വിദ്യാബാലന്‍; തുമാരി സുലുവിന്റെ ട്രയിലര്‍ കാണാം

സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം

ഏത് വേഷവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് വീണ്ടും വിദ്യാബാലന്‍. വിദ്യ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന തുമാരി സുലുവിന്റെ ട്രയിലര്‍ അത് നമുക്ക് കാണിച്ചുതരും. സുലു അഥവാ സുലോചന എന്ന വീട്ടമ്മയായിട്ടാണ് വിദ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ റോഡിയോ ജോക്കിയായി ജോലി ചെയ്യേണ്ടി വരുന്ന സുലുവിന്റെ ജീവിതത്തിലൂടെയാണ് തുമാരി സുലു കടന്നു പോകുന്നത്. റേഡിയോയില്‍ രാത്രി പ്രേക്ഷപണം ചെയ്യുന്ന പരിപാടിയുടെ അവതാരകയാണ് സുലു. തന്റെ കാതരമായ ശബ്ദത്തില്‍ സുലു ശ്രോതാക്കളെ കയ്യിലെടുക്കുന്നു. വീട്ടമ്മയുടെ റോളിലും ആര്‍ജെ ആയും വിദ്യ തകര്‍ത്തഭിനയിച്ചിരിക്കുകയാണ്.

സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. മാനവ് കൌള്‍ ആണ് വിദ്യയുടെ നായകന്‍. നേഹ ധൂപിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് മൌര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടി.സീരിസിന്റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, തനൂജ് ഗാര്‍ഗ്, അതുല്‍ കാസ്ബേക്കര്‍,ശാന്തി ശിവറാം മൈയിനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തുമാരി സുലും നവംബര്‍ 17ന് തിയറ്ററുകളിലെത്തും.

ഡേര്‍ട്ടി പിക്ചറിനും കഹാനിക്കും ശേഷം വിദ്യയുടെ മാജിക് പ്രകടനം തുമാരി സുലുവിലൂടെ ആവര്‍ത്തിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

TAGS :

Next Story