Quantcast

പത്മാവതി; വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ 

MediaOne Logo
പത്മാവതി; വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ 
X

പത്മാവതി; വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ 

പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി രംഗത്തെത്തി.

പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി രംഗത്തെത്തി. ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള രംഗങ്ങളൊന്നും സിനിമയില്‍ ഇല്ലെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബന്‍സാലി വ്യക്തമാക്കി. പത്മാവതി സിനിമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ബന്‍സാലി വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കികൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ആത്മാര്‍ത്ഥയോടും ഉത്തരവാദിത്വത്തോടെയും കൂടിയാണ് പത്മാവതി നിര്‍മിച്ചത്.

റാണി പത്മാവതിയുടെ കഥ എന്നും പ്രചോദനം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധീരതക്കും ത്യാഗത്തിനുമുള്ള സമര്‍പ്പണവുമാണ് ചിത്രമെന്നും ബന്‍സാലി പറഞ്ഞു. ചിലര്‍ ആരോപിക്കുന്നതുപോല റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും ഉള്‍പ്പെടുന്ന സ്വപ്നരംഗം ചിത്രത്തിലില്ല. ഇക്കാര്യം മുന്‍പും നിഷേധിച്ചിട്ടുള്ളതാണ്. രജപുത് വംശജരുടെ അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് പത്മാവതി സിനിമയെന്നും ബന്‍സാലി വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനാണ് പത്മാവതി സിനിമയുടെ റിലീസ്

Next Story