ആരാധകരെ ആവേശത്തിലാക്കി ഷാജിപാപ്പന്‍ കോഴിക്കോട്

- Published:
8 May 2018 8:56 PM IST

ആരാധകരെ ആവേശത്തിലാക്കി ഷാജിപാപ്പന്‍ കോഴിക്കോട്
പ്രദര്‍ശനം തുടരുന്ന തിയേറ്ററില്‍ ജയസൂര്യ സന്ദര്‍ശനം നടത്തി
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 വിന്റെ പ്രചാരണത്തിനായി നടന്‍ ജയസൂര്യ കോഴിക്കോടെത്തി. പ്രദര്‍ശനം തുടരുന്ന തിയേറ്ററില്‍ ജയസൂര്യ സന്ദര്‍ശനം നടത്തി.
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. തിയേറ്ററിനു മുന്നില്‍ ആരവവുമായി നിലയുറപ്പിച്ച ആരാധകരെ ഇളക്കി മറിച്ചാണ് ജയസൂര്യ എത്തിയത്.
രാധ തിയേറ്ററില്‍ നിറഞ്ഞു നിന്ന കാണികള്‍ക്കിടയിലേക്ക് നിറഞ്ഞ സദസ്സില്‍ സിനിമ പ്രദര്‍ശനം തുടരുന്നതില്‍ സന്തോഷം പങ്കുവെച്ച് ജയസൂര്യ. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Next Story
Adjust Story Font
16
