Quantcast

ലാല്‍ ജോസിന്റെ ആ ഭയങ്കര കാമുകന്‍ ദുല്‍ഖറാണ്!

MediaOne Logo

Jaisy

  • Published:

    9 May 2018 8:57 AM GMT

ലാല്‍ ജോസിന്റെ ആ ഭയങ്കര കാമുകന്‍ ദുല്‍ഖറാണ്!
X

ലാല്‍ ജോസിന്റെ ആ ഭയങ്കര കാമുകന്‍ ദുല്‍ഖറാണ്!

നീനയാണ് ലാല്‍ ജോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം

വിക്രമാദിത്യന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മറ്റൊരു സൂപ്പര്‍ഹിറ്റൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍ ജോസ്. ഒരു ഭയങ്കര കാമുകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ ദുല്‍ഖറാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഉണ്ണി ആറാണ്. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വഴിയെ അറിയിക്കാമെന്ന് ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

2014ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ സൂപ്പര്‍ഹിറ്റായിരുന്നു. ദുല്‍ഖറിനൊപ്പം ഉണ്ണി മുകുന്ദനാണ് മറ്റൊരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. നമിതാ പ്രമോദായിരുന്നു നായിക. നീനയാണ് ലാല്‍ ജോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

TAGS :

Next Story