'ട്യൂബ്‌ലൈറ്റി'ന്റെ നഷ്ടം സല്‍മാന്‍ഖാന്‍ നികത്തുന്നു

'ട്യൂബ്‌ലൈറ്റി'ന്റെ നഷ്ടം സല്‍മാന്‍ഖാന്‍ നികത്തുന്നു
വന്‍ പ്രതീക്ഷയോടെ എത്തിയ സല്‍മാന്‍ഖാന്‍ ചിത്രം ട്യൂബ് ലൈറ്റ് ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല.
വന്‍ പ്രതീക്ഷയോടെ എത്തിയ സല്‍മാന്‍ഖാന്‍ ചിത്രം ട്യൂബ്ലൈറ്റിന് ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. കളക്ഷനിലും വന്‍ ഇടിവ് നേരിട്ടതിനാല്‍ വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണ് ചിത്രം വരുത്തിവെച്ചത്. എന്നാല്‍ ഈ നഷ്ടം സല്‍മാന്‍ ഖാന്‍ നികത്തുന്നുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റായ കമാല്‍ നാഥയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 55 കോടിയാണ് സല്‍മാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതത്രെ. ചിത്രത്തിന് ഇതുവരെ 114.50 കോടി മാത്രമാണ് ഇന്ത്യയില്‍ നേടാനായത്. ഹോളിവുഡില്‍ നിന്നുള്ള വമ്പന്‍ പ്രൊജക്ടുകള്‍ അടുത്ത ദിവസങ്ങളില്‍
റിലീസ് ചെയ്യാനിരിക്കെ ട്യൂബ്ലൈറ്റിന്റെ കളക്ഷനില്‍ ഇനിയും ഇടിവ് വരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. വിതരണക്കാര്‍ക്ക് നഷ്ടമുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്, അതകൊണ്ട് തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങള്‍ കാണിക്കേണ്ടതുണ്ടെന്നും നഷ്ടം നികത്തുമെന്നും സല്‍മാന്‍ ഖാന്റെ പിതാവ് പറയുന്നതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ട്യൂബ്‌ലൈറ്റ് ഈദ് ദിനത്തിലാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മോശം റിപ്പോര്‍ട്ടുകളായിരുന്നു എങ്ങും. ഒരു സല്‍മാന്‍ ഖാന്‍ ചിത്രം നേടുന്ന മോശം ഇനീഷ്യല്‍ കളക്ഷനായിരുന്നു ട്യൂബ്‌ലൈറ്റ് നേടിയിരുന്നത്.
Adjust Story Font
16

