Quantcast

പുകവലിക്കെതിരെ ആല്‍ബം; ഗാനമാലപിച്ചത് വൈക്കം വിജയലക്ഷ്മി

MediaOne Logo
പുകവലിക്കെതിരെ ആല്‍ബം; ഗാനമാലപിച്ചത് വൈക്കം വിജയലക്ഷ്മി
X

പുകവലിക്കെതിരെ ആല്‍ബം; ഗാനമാലപിച്ചത് വൈക്കം വിജയലക്ഷ്മി

ഇന്‍ഫോപാര്‍‌ക്കിലെ യുവാക്കളാണ് സംഗീത ആല്‍ബം ഒരുക്കുന്നത്.

പുകവലിക്കെതിരെ ഗാനമാലപിച്ച് വൈക്കം വിജയലക്ഷ്മി. ഇന്‍ഫോപാര്‍‌ക്കിലെ യുവാക്കളാണ് സംഗീത ആല്‍ബം ഒരുക്കുന്നത്. ആല്‍ബത്തിന്റെ സൌണ്ട് റെക്കോര്‍ഡിങ് കൊച്ചിയില്‍ നടന്നു. ഉണര്‍വ് എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബത്തിന് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന ഷാലിഖ് മുഹമ്മദ്, ഗിരീഷ് സത്യ, വിനോദ് കുന്പളങ്ങി എന്നീ മൂന്ന് യുവാക്കളാണ് സംഗീത ആല്‍ബതിതന്റെ നിര്‍മാണത്തിന് പിന്നില്‍. പ്രശസ്ത സംഗീത സംവിധായകന്‍ ജോസ് ജോസഫിന്റെ മകന്‍ അജയ് ജോസഫാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം. അര്‍ജുന്‍ കുറ്റ്യാട്ടൂരിന്റേതാണ് വരികള്‍. ദൃശ്യാവിഷ്കാരം പൂര്‍ത്തിയാക്കി ആല്‍ബം ഉടന്‍ പുറത്തിറങ്ങും.

Next Story