Quantcast

ഓവര്‍ടേക്കിലൂടെ ഷാഡോ സ്പെല്‍ പാട്ട് വീണ്ടും

MediaOne Logo

Jaisy

  • Published:

    9 May 2018 4:29 PM IST

ഓവര്‍ടേക്കിലൂടെ ഷാഡോ സ്പെല്‍ പാട്ട് വീണ്ടും
X

ഓവര്‍ടേക്കിലൂടെ ഷാഡോ സ്പെല്‍ പാട്ട് വീണ്ടും

ചാർലി ചാപ്ലിന്റെ ജീവിത കഥയെ ആസ്പദമാക്കി സതീഷ് കെ സതീഷ് രചനയും സംവിധാനവും നിർവ്വഹിച്ച 'ഐയാം ചാപ്ലിൻ, ചാർലി ചാപ്ലിൻ' എന്ന നാടകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടാണ് ഷാഡോ സ്പെല്‍

വിജയ് ബാബു നായകനായ ഓവര്‍ടേക്ക് എന്ന ചിത്രത്തിലൂടെ ഷാഡോ സ്പെല്‍ പാട്ടിന് വീണ്ടും ആസ്വാദകരുടെ കാതുകളിലേക്കെത്തിയിരിക്കുകയാണ്. ചാർലി ചാപ്ലിന്റെ ജീവിത കഥയെ ആസ്പദമാക്കി സതീഷ് കെ സതീഷ് രചനയും സംവിധാനവും നിർവ്വഹിച്ച 'ഐയാം ചാപ്ലിൻ, ചാർലി ചാപ്ലിൻ' എന്ന നാടകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടാണ് ഷാഡോ സ്പെല്‍. ഈ പാട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഓവര്‍ടേക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. റോണി ഫിലിപ്പാണ് പാട്ട് പാടിയിരിക്കുന്നത്. നന്ദു കർത്തയാണ് സംഗീതം, രചന: നിമ്മി ശ്യാം. ബോധി സൈലെൻറ് സ്കെയ്പാണ് പാട്ടിന് വീണ്ടും ജീവന്‍ നല്‍കിയത്.

ജോണ്‍ ജെ സിനിമയുടെ ബാനറിൽ ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓവര്‍ടേക്ക്. റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രമാണ്. വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറംബ്ബോള്‍, നിയാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

TAGS :

Next Story