റിലീസിനൊരുങ്ങി ദിവാൻജിമൂല

റിലീസിനൊരുങ്ങി ദിവാൻജിമൂല
കോഴിക്കോട് മുന്‍ കലക്ടര്‍ എം പ്രശാന്തും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.
അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ദിവാൻജിമൂല ഗ്രാൻപ്രിക്സിന്റെ ട്രെയിലറിന് മികച്ച സ്വീകരണം. കോഴിക്കോട് മുന്‍ കലക്ടര്‍ എം പ്രശാന്തും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.
കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, നെടുമുടി വേണു, വിനായകൻ തുടങ്ങിയവര്‍ വേഷമിടുന്ന ദിവാൻജിമൂല സറ്റയര്‍ കോമഡി ത്രില്ലറാണ്. ദിവാന്‍ജിമൂല എന്ന പ്രദേശത്ത് അരങ്ങേറുന്ന ബൈക്ക് റേസും അതിന്റെ നടത്തിപ്പും പശ്ചാത്തലമാക്കിയുള്ളതാണ് സിനിമ. കലക്ടറുടെ വേഷത്തില്‍ കുഞ്ചാക്കോ ബോബനും പാസ്റ്ററുടെ വേഷത്തില്‍ വിനായകനും വേഷമിടുന്നു.
നൈലാ ഉഷയാണ് നായിക. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം നൈല ഉഷ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണ് ദിവാന്‍ജിമൂല. നിർമൽ ബാലാജി, ഹരീഷ്, സുധീർ കരമന, ടിനി ടോം തുടങ്ങിയവരും ചിത്രത്തിലുണ്ട്. നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത സിനിമയാണിത്.
ഗോപീ സുന്ദറിന്റേതാണ് സംഗീതം. ആക്ഷൻഹീറോ ബിജുവിന്റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ പുളിക്കലാണ് ദിവാൻജിമൂല ഗ്രാൻപ്രിക്സിനായും ക്യാമറ ചലിപ്പിക്കുക.
Adjust Story Font
16

