പത്മാവതിന് ഹരിയാനയിലും വിലക്ക്

- Published:
9 May 2018 7:41 AM IST

പത്മാവതിന് ഹരിയാനയിലും വിലക്ക്
സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്തിട്ടും സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്.
സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്തിട്ടും സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ചിത്രം റിലീസ് ചെയ്താല്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് കണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് മന്ത്രി അനില്‍ വിജ് പറഞ്ഞു. നേരത്തെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. പേരുമാറ്റം ഉള്‍പ്പെടെ ഏതാനും മാറ്റങ്ങളോടെയാണ് ചിത്രം ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ച ചിത്രത്തിനെതിരെ രജപുത്ര വിഭാഗം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. തങ്ങളെ മുറിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തുലുണ്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കര്‍ണിസേനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്.
Adjust Story Font
16
