Quantcast

ഗോവന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി

MediaOne Logo

Sithara

  • Published:

    10 May 2018 4:37 PM GMT

ഗോവന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
X

ഗോവന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ഇന്ത്യന്‍ സിനിമക്ക് സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് മേള ആരംഭിച്ചത്.

47മത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഗോവയില്‍ തുടക്കം. ഇന്ത്യന്‍ സിനിമക്ക് സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് മേള ആരംഭിച്ചത്. ഗോവയിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതവുമായ രമേഷ് സിപ്പി മേള ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍, ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ നൃത്ത സംവിധായകന്‍ ഗണേശ്ആചാര്യ ഒരുക്കിയ നൃത്ത വിരുന്നും ചടങ്ങില്‍ അരങ്ങേറി.

ഇന്ത്യന്‍ സിനിമയില്‍‌ സ്ത്രീകളുടെ സംഭാവനയെന്ന പ്രമേയത്തെ ആധാരമാക്കിയായിരുന്നു ഈ നൃത്ത വിരുന്ന്. കൊറിയന്‍ സംവിധായകന്‍ ഇം ക്വാ തെയ്ക്കിനെയും പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രമഹ്ണ്യത്തെയും ചടങ്ങില്‍ ആദരിച്ചു88 രാജ്യങ്ങളില്‍ നിന്നായി 194 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പോളിഷ് സംവിധായകന്‍ ആന്‍ട്രേജ് വാജ്ഡയുടെ ആഫ്റ്റര്‍ ഇമേജായിരുന്നു ഉദ്ഘാടന ചിത്രം.

TAGS :

Next Story