ചലച്ചിത്രമേഖളക്ക് ഇത്തവണ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹവും
ചലച്ചിത്രമേഖളക്ക് ഇത്തവണ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹവും
ചലച്ചിത്ര മേളയില്‍ ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം.
ചലച്ചിത്ര മേളയില്‍ ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. രണ്ട് ദശകം പിന്നിട്ട മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്നത്. ജെന്‍ഡര്‍ ബെന്‍ഡര്‍ എന്ന പേരിലുള്ള സിനിമ പാക്കേജിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഐഎഫ്എഫ്‍കെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഇതാദ്യമായാണ് മെയില്‍, ഫീമെയില്‍ എന്നതിന് പുറമെ ട്രാന്‍സ്ജെന്‍ഡര്‍- അതേഴ്സ് എന്ന കോളം കൂടി ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ഇതിവൃത്തമാക്കിയ ജന്‍ഡര്‍ ബന്‍ഡര്‍ എന്ന പ്രത്യേക സിനിമാ പാക്കേജും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മേളയില്‍ പ്രാതിനിധ്യം നല്‍കിയതിനെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം സ്വാഗതം ചെയ്തു. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ജെന്‍ഡര്‍ ബെന്‍ഡര്‍' വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുഖ്യധാര സമൂഹത്തിന്റെ പുറന്തള്ളല്‍ നേരിടുന്ന ജന സമൂഹത്തിന്റെ ജീവിത കാമനകളും പ്രശ്നങ്ങളുമാണ് ചിത്രങ്ങളിലുള്ളത്.
പെപ്പ സന്‍ മാര്‍ട്ടിന്‍ സംവിധാനം ചെയ്ത രാര റേ യുങ് സംവിധാനം ചെയ്ത 'ഫ്രണ്ട് കവര്‍' , സുധാന്‍ഷു സരിയയുടെ 'എല്‍.ഒ.ഇ.വി', എഡ്വാര്‍ഡോ ഡബ്ല്യു റോയ് ജൂനിയറിന്റെ 'ക്വിക്ക് ചേയ്ഞ്ച്' , പെപ്പ സന്‍ മാര്‍ട്ടിന്റെ 'രാരാ' ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ്‌സ്മാര്‍ക്കിന്റെ 'സംതിങ് മസ്റ്റ് ബ്രേക്ക്', അലന്തേ കവൈതേയുടെ 'ദി സമ്മര്‍ ഓഫ് സാങ്‌ഐന്‍' എന്നിവയാണ് ചിത്രങ്ങള്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരം രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് ഇവര്‍ പറയുന്നു. ഇന്നലെ പ്രദര്‍ശിപ്പിച്ച ചിലി ചിത്രമായ രാരക്ക് ട്രാന്‍സ്ജെന്‍ഡറുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Adjust Story Font
16

