ഡേവിഡ് ഗുട്ടെയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി

ഡേവിഡ് ഗുട്ടെയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടിയും റദ്ദാക്കിയിരുന്നു.

ലോക പ്രശസ്ത ഡിജെയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ഡേവിഡ് ഗുട്ടെയുടെ മുംബൈയിലെ സംഗീത പരിപാടിയും റദ്ദാക്കി. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടിയും റദ്ദാക്കിയിരുന്നു.
ഇന്ത്യയില്‍ നാല് ദിവസത്തെ സംഗീത പരിപാടിക്കാണ് ലോക പ്രശസ്ത ഡിജെ ഡേവിഡ് ഗുട്ടെ പദ്ധതിയിട്ടിരുന്നത്. ബംഗളൂരു, മുംബൈ, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലായാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന പരിപാടിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ന്യൂയര്‍ ആഘോഷങ്ങള്‍ക്കിടെ നിരവധി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ സംഘാടകര്‍ വളരെ വൈകിയാണ് പരിപാടിക്ക് അനുമതി തേടിയതെന്നും പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതുകൊണ്ടുമാണ് അനുമതി നിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പിറകെയാണ് മുംബൈയില്‍ നടക്കേണ്ട ഡിജെക്കും അനുമതി നിഷേധിച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാത്തതുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ജനുവരി 14, 15 തിയതികളിലായാണ് ഹൈദരാബാദിലും നോയിഡയിലും ഡിജെ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഡിജെയും അനിശ്ചിതത്വത്തിലാണ്.
Adjust Story Font
16

