Quantcast

പ്രേതത്തിന്റെ ട്രെയിലര്‍ കാണാം

MediaOne Logo

Sithara

  • Published:

    11 May 2018 1:35 AM IST

പ്രേതത്തിന്റെ ട്രെയിലര്‍ കാണാം
X

പ്രേതത്തിന്റെ ട്രെയിലര്‍ കാണാം

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യ - രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് പ്രേതം.

ജയസൂര്യ - രഞ്ജിത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പ്രേതത്തിന്റെ ട്രെയിലര്‍ എത്തി. ശ്രുതി രാമചന്ദ്രനാണ് നായിക.

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യ - രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് പ്രേതം. പേര് സൂചിപ്പിക്കും പോലെ തന്നെ ഹൊററിനും ഒപ്പം കോമഡിക്കും സസ്പെന്‍സിനുമെല്ലാം പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. തല മൊട്ടയടിച്ച് പുത്തന്‍ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, പേളി മാണി, ധര്‍മജന്‍, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഞാന്‍ എന്ന സിനിമയില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ ശ്രുതി രാമചന്ദ്രനാണ് പ്രേതത്തില്‍ നായിക.

രഞ്ജിത് ശങ്കര്‍ തന്നെയാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തത്. ആനന്ദ് മധുസൂദനന്‍ ആണ് പ്രേതത്തിനായി സംഗീതം ഒരുക്കിയത്. അടുത്തമാസം 12ന് പ്രേതം പ്രദര്‍ശനത്തിനെത്തും.

Next Story