Quantcast

ജ്യൂസ് ജ്യൂസ്...ലാലേട്ടനിഷ്ടപ്പെട്ട ജ്യൂസ്?

MediaOne Logo

Jaisy

  • Published:

    11 May 2018 4:27 PM GMT

ജ്യൂസ് ജ്യൂസ്...ലാലേട്ടനിഷ്ടപ്പെട്ട ജ്യൂസ്?
X

ജ്യൂസ് ജ്യൂസ്...ലാലേട്ടനിഷ്ടപ്പെട്ട ജ്യൂസ്?

മമ്മൂട്ടിയില്‍ അവസാനിപ്പിച്ച കുമ്മട്ടിക്ക ജ്യൂസ്, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ജ്യൂസില്‍ തുടങ്ങി ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ട ജ്യൂസിലാണ് അവസാനിപ്പിച്ചിരിക്കുന്നത്.

ജ്യൂസ്..ജ്യൂസ് മമ്മൂട്ടിക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ് ...മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടവരാരും സൌബീന്‍ അവതരിപ്പിക്കുന്ന ക്രിസ്പിന്റെ ഈ പാട്ട് ഒന്നു മൂളാതിരിക്കില്ല. കാര്യം രണ്ട് വരിയുള്ളുവെങ്കിലും കേരളക്കര മുഴുവന്‍ ഇത് പാടിയിട്ടുണ്ട്. ഒരു കൂട്ടം യുവാക്കള്‍ ഈ പാട്ടിന് ഒരു പൂര്‍ണ്ണരൂപം നല്‍കിയിരിക്കുകയാണ് ജ്യൂസ് ജ്യൂസ് എന്ന ആല്‍ബത്തിലൂടെ. മമ്മൂട്ടിയില്‍ അവസാനിപ്പിച്ച കുമ്മട്ടിക്ക ജ്യൂസ്, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ജ്യൂസില്‍ തുടങ്ങി ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ട ജ്യൂസിലാണ് അവസാനിപ്പിച്ചിരിക്കുന്നത്.

അബ്ദുള്‍ ഖാദറിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഫഹദാണ്. മന്‍സൂര്‍ ഇബ്രാഹിം, ഫഹദ്, കാര്‍ത്തിക ബാബു, ബേബി ശ്രേയ.എസ്, അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുത്തന്‍ തലമുറയുടെ ഇഷ്ടപാനീയങ്ങളായ പെപ്‌സി, കോള എന്നിവ ശരീരത്തിന് ഹാനികരമാകുന്നുവെന്ന മുന്നറിയിപ്പും ഗാനം നല്‍കുന്നുണ്ട്.

TAGS :

Next Story