ക്രിസ്മസിന് നിര്‍മ്മാതാക്കള്‍ക്ക് 20 കോടിയുടെ നഷ്ടമെന്ന് ജി സുരേഷ്‌കുമാര്‍

ക്രിസ്മസിന് നിര്‍മ്മാതാക്കള്‍ക്ക് 20 കോടിയുടെ നഷ്ടമെന്ന് ജി സുരേഷ്‌കുമാര്‍
ഫിലിംചേംബറിന്റെ തീരുമാനങ്ങളും അംഗീകരിക്കില്ലെന്ന തിയേറ്ററുടമകളുടെ നിലപാട് ദുര്‍വാശിയാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു...
ക്രിസ്മസ് സീസണില്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞത് 20 കോടിയുടെ നഷ്ടമുണ്ടായെന്ന് ജി സുരേഷ്‌കുമാര്‍. തിയേറ്ററുടമകളുടെ പിടിവാശിയാണ് പ്രശ്‌നപരിഹാരത്തിന് തടസമായി നില്‍ക്കുന്നതെന്നും സുരേഷ് കുമാര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിനിമാ സംഘടനകളുടെ തര്‍ക്കം പരിഹരിക്കാനുള്ള വേദിയാണ് ഫിലിം ചേംബര്‍. ഫിലിംചേംബറിന്റെ തീരുമാനങ്ങളും അംഗീകരിക്കില്ലെന്ന തിയേറ്ററുടമകളുടെ നിലപാട് ദുര്‍വാശിയാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
Next Story
Adjust Story Font
16

