Quantcast

മഞ്ജുവിനെ കെട്ടിപ്പിടിച്ച ആ അമ്മയെ ഓര്‍മയില്ലേ ? ബീഗം റാബിയ ഇനി വെള്ളിത്തിരയിലേക്ക്...

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 7:15 PM IST

മഞ്ജുവിനെ കെട്ടിപ്പിടിച്ച ആ അമ്മയെ ഓര്‍മയില്ലേ ? ബീഗം റാബിയ ഇനി വെള്ളിത്തിരയിലേക്ക്...
X

മഞ്ജുവിനെ കെട്ടിപ്പിടിച്ച ആ അമ്മയെ ഓര്‍മയില്ലേ ? ബീഗം റാബിയ ഇനി വെള്ളിത്തിരയിലേക്ക്...

മീഡിയവണില്‍ സംപ്രേക്ഷണം ചെയ്ത ബീഗം റാബിയയുടെ വാര്‍ത്ത കണ്ടാണ് സിനിമയിലേക്കുള്ള ക്ഷണം എത്തുന്നത്.

മഞ്ജുവാര്യരെ കെട്ടിപിടിച്ച ആ ആരാധികയെ ഓര്‍മ്മയില്ലേ. ഗായികയും ആകാശവാണി ആര്‍ട്ടിസ്റ്റുമായ ബീഗം റാബിയയെ. ഒരിക്കല്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമ മേഖലയിലേക്ക് വീണ്ടുമെത്തുകയാണ് റാബിയ. മീഡിയവണില്‍ സംപ്രേക്ഷണം ചെയ്ത ബീഗം റാബിയയുടെ വാര്‍ത്ത കണ്ടാണ് സിനിമയിലേക്കുള്ള ക്ഷണം എത്തുന്നത്.

ചെമ്മീനിലെ കറുത്തമ്മയായി അഭ്രപാളികളിലെത്തേണ്ടിയിരുന്ന താരം. രാമുകാര്യാട്ടിന്റെ ക്ഷണം അന്നത്തെ യാഥാസ്ഥിതിക അവസ്ഥയില്‍ ഒന്നും നോക്കാതെ ഒഴിവാക്കി. പക്ഷേ മനസ്സില്‍ ആ മോഹം എന്നുമുണ്ടായിരുന്നു. ആ അവസരം 80ാം വയസ്സില്‍ റാബിയയെ തേടിയെത്തുകയാണ്. കോഴിക്കോട്ടെത്തിയ മഞ്ജുവാര്യരെ കെട്ടിപിടിച്ച് ആരാധന പ്രകടിപ്പിച്ചതോടെ സോഷ്യല്‍‌ മീഡിയയില്‍ താരമായിരുന്നു ബീഗം റാബിയ. റാബിയയെ കുറിച്ചുള്ള മീഡിയവണ്‍ വാര്‍ത്തകണ്ടാണ് സിനിമ പരസ്യ സംവിധായകനായ ആദി റാബിയയെ തേടിയെത്തുന്നത്. ആദിയുടെ രണ്ടാമത്തെ സിനിമയായ പന്തിലെ പ്രധാന കഥാപാത്രമായാണ് റാബിയ ബിഗ് സ്ക്രീനിലെത്തുക. നാടറിയുന്ന താരമാകുന്നതിന്റെ സന്തോഷമുണ്ട് റാബിയയുടെ വാക്കുകളില്‍. കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ് ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ അബേനി ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അടുത്ത മാസം 15ന് ചിത്രീകരണം ആരംഭിക്കും.

Next Story