കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും

- Published:
11 May 2018 1:24 PM IST

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും
നിവിന്‍പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു
നിവിന്‍പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍താരം മോഹന്‍ലാലും അഭിനയിക്കുന്നു. നായകന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ഒരു മെഗാ പ്രൊജക്ട് ചിത്രമാണ്. കായംകുളം കൊച്ചുണ്ണി എന്ന ഇതിഹാസ കഥാപാത്രത്തെയാണ് നിവിന്‍പോളി അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന് മാത്രം ചെയ്യാന്‍ കഴിയുന്ന റോളാണ് ചിത്രത്തിലേതെന്ന് നിവിന്‍പോളി പറയുന്നു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ലൊക്കേഷനിലുള്ളവരെല്ലാമെന്നും നിവിന്‍പോളി വ്യക്തമാക്കുന്നു. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുന്നു. ചിത്രീകരണം പുരാഗമിക്കുകയാണ്. റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.
Adjust Story Font
16
