Quantcast

ഗബ്രിയേലും മാലാഖമാരും, മഞ്ജുവും പൃഥ്വിയും ഒന്നിക്കുന്നു

MediaOne Logo

Jaisy

  • Published:

    12 May 2018 5:49 AM GMT

ഗബ്രിയേലും മാലാഖമാരും, മഞ്ജുവും പൃഥ്വിയും ഒന്നിക്കുന്നു
X

ഗബ്രിയേലും മാലാഖമാരും, മഞ്ജുവും പൃഥ്വിയും ഒന്നിക്കുന്നു

വേണുവാണ് സംവിധാനം

മഞ്ജു വാര്യര്‍ എന്ന അനുഗൃഹീത നടിയുടെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പൃഥ്വിയും മഞ്ജുവും ഒരുമിക്കുന്നൊരു ചിത്രമായിരുന്നു. മോഹന്‍ലാലടക്കമുള്ള സൂപ്പര്‍താരങ്ങളുടെ നായികയായിട്ടും എന്തുകൊണ്ടോ പൃഥ്വി-മഞ്ജു ചിത്രം സാധ്യമായില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മഞ്ജുവും പൃഥ്വിരാജും ഒന്നിക്കുകയാണ്. വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലും ഇരവരുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ പൃഥ്വിയുടെ പാവാട എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ചിരുന്നെങ്കിലും അതിഥി വേഷത്തിലായിരുന്നു. ഇതാദ്യമായിട്ടാണ് ഒരു മുഴനീളകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദയ എന്ന ചിത്രത്തിലൂടെയാണ് വേണു-മഞ്ജു കൂട്ടുകെട്ട് ആരംഭിക്കുന്നത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ദയ. മുന്നറിയിപ്പാണ് വേണുവിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിന്റെ തിരക്കഥ പൃഥ്വിയെ വളരെയധികം ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല മഞ്ജുവിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് താരം. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പല അഭിമുഖങ്ങളിലും പൃഥ്വി വ്യക്തമാക്കിയിരുന്നു. താനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലും മഞ്ജുവും ആയിരിക്കും നായികാനായകന്‍മാരെന്നും പൃഥ്വി പറഞ്ഞിരുന്നു.

TAGS :

Next Story