Quantcast

ധോണിയുടെ ജീവിതകഥ മറാത്തിയിലെത്തുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

MediaOne Logo

Damodaran

  • Published:

    13 May 2018 1:20 AM IST

ധോണിയുടെ ജീവിതകഥ മറാത്തിയിലെത്തുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
X

ധോണിയുടെ ജീവിതകഥ മറാത്തിയിലെത്തുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

മറാത്തി പതിപ്പ് പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ ചിത്രപത് കര്‍മ്മചാരി സേന ഫോക്സ്....

ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള എംഎസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറിയുടെ മറാത്തി പതിപ്പിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന രംഗത്ത്. മറാത്തി പതിപ്പ് പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ ചിത്രപത് കര്‍മ്മചാരി സേന ഫോക്സ് എന്‍റര്‍റ്റെയിന്‍മെന്‍റിന് കത്തയച്ചു. ചിത്രത്തിന്‍റെ മറാത്തി പരിഭാഷ പ്രാദേശിക ചിത്രങ്ങളെ അനാവശ്യ മത്സരത്തിലേക്ക് നയിക്കുമെന്നാണ് ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതിന് നല്‍കിയിട്ടുള്ള വിശദീകരണം.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിനോട് തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് എംഎന്‍എസ് ചിത്രപത് കര്‍മ്മചാരി സേന അധ്യക്ഷന്‍ അമേയ ഖേപര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ധോണിയുടെ ആത്മകഥ പറയുന്ന സിനിമ കാണാന്‍ ആഗ്രഹിക്കുന്ന മഹാരാഷ്ട്രക്കാര്‍ക്ക് അത് ഹിന്ദിയില്‍ കാണാമെന്നും ഖോപര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ധണിക്ക് ഏറെ ആരാധകരുള്ളതിനാലാണ് ചിത്രം മറാത്തിയിലേക്ക് ഡബ് ചെയ്യാന്‍ സംവിധായകന്‍ നീരജ് പാണ്ഡെ തീരുമാനിച്ചത്. സെപ്റ്റംബര്‍ മുപ്പതിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.

Next Story