Quantcast

മേളയില്‍ പൂത്തുലഞ്ഞ് കാട് പൂക്കുന്ന നേരം

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 7:35 AM IST

മേളയില്‍ പൂത്തുലഞ്ഞ് കാട് പൂക്കുന്ന നേരം
X

മേളയില്‍ പൂത്തുലഞ്ഞ് കാട് പൂക്കുന്ന നേരം

മലയാളി സംവിധായകന്‍ ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

മലയാളി സംവിധായകന്‍ ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്റെ ആദ്യപ്രദര്‍ശനമാണ് നടന്നത്. ഭരണകൂടം നടത്തുന്ന മാവോയിസ്റ്റ് വേട്ടയാണ് ഉള്ളടക്കം. ഭിന്നലിംഗക്കാരെ അവഹേളിക്കുന്ന സംഭാഷണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംവിധായകന്‍ മാപ്പ് പറഞ്ഞു.

നിറഞ്ഞ സദസില്‍ വലിയ കൈയ്യടിയോടെയാണ് കാട് പൂക്കുന്ന നേരത്തെ കാണികള്‍ വരവേറ്റത്. പരിസ്ഥിതി-ദലിത് വിഷയത്തില്‍ ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ മാവോയിസ്റ്റുകളാക്കുന്ന വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. യുഎപിഎക്കെതിരായ നിലാപാടും പറയുന്നു. ചിത്രത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് സിനിമ കണ്ടിറങ്ങിയവര്‍ക്ക് പറയാനുണ്ടായിരുന്നത്. അഭിനേതാക്കള്‍ക്ക് പുറമേ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ചിത്രം കാണാനെത്തിയിരുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മത്സരിക്കുന്ന നാല് ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് കാട് പൂക്കുന്ന നേരം.

Next Story