Quantcast

തിയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ജ്യോതികയും നിവിനും

MediaOne Logo

Sithara

  • Published:

    12 May 2018 8:30 PM IST

തിയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ജ്യോതികയും നിവിനും
X

തിയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ജ്യോതികയും നിവിനും

ജ്യോതികയുടെയും നിവിന്‍ പോളിയുടെയും പുതിയ തമിഴ് ചിത്രം തിയേറ്ററുകളിലെത്തുന്നത് മെയ് 12നാണ്

ജ്യോതികയും നിവിന്‍ പോളിയും തിയേറ്ററുകളില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു. ഇരുവരുടെയും പുതിയ തമിഴ് ചിത്രം തിയേറ്ററുകളിലെത്തുന്നത് മെയ് 12നാണ്. ജ്യോതികയുടെ മഗളിര്‍ മട്ടും നിവിന്‍ പോളിയുടെ റിച്ചിയുമാണ് ഒരേ ദിവസം റിലീസ് ചെയ്യുന്നത്.

ഹൌ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്കായ 36 വയതിന് ശേഷം ജ്യോതിക പ്രധാന വേഷത്തിലെത്തുകയാണ് മഗളിര്‍ മട്ടുവിലൂടെ. ഡോക്യുമെന്‍ററി സംവിധായികയുടെ വേഷത്തിലാണ് ഈ റോഡ് മൂവിയില്‍ ജ്യോതിക എത്തുന്നത്. നാല് സ്ത്രീ കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രയിലൂടെയാണ് സിനിമ മുന്നേറുന്നത്.
ഉര്‍വ്വശി, ഭാനുപ്രിയ, ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മയാണ് സംവിധാനം. സൂര്യ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്ന് കേരളമായിരുന്നു.

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രമാണ് റിച്ചി. കന്നടയില്‍ സൂപ്പര്‍ഹിറ്റായ ഉള്ളിടവരു കണ്ടാന്തെയുടെ തമിഴ് പതിപ്പാണിത്. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ റിച്ചിയെന്ന ലോക്കല്‍ റൌഡി കഥാപാത്രമായ് നിവിനെത്തുന്നു. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. പ്രകാശ് രാജും പ്രധാനവേഷത്തിലുണ്ട്. നേരം പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള താരമാണ് നിവിന്‍.

Next Story