Quantcast

അനുപം ഖേര്‍ മന്‍മോഹന്‍സിങാകും

MediaOne Logo

admin

  • Published:

    12 May 2018 12:22 PM IST

അനുപം ഖേര്‍ മന്‍മോഹന്‍സിങാകും
X

അനുപം ഖേര്‍ മന്‍മോഹന്‍സിങാകും

വെല്ലുവിളികളെ എന്നും ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍.  മന്‍മോഹന്‍സിങാകുന്നത് നല്‍കുന്ന അനുഭവത്തിനായി കാത്തിരിക്കുകയാണ് - ഖേര്‍ പറഞ്ഞു.....


സഞ്ജയ് ബറുവിന്‍റെ വിവാദ പുസ്തകമായ ദ ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്ററെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയില്‍ അനുപം ഖേര്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന് ജീവന്‍ നല്‍കും. 2018 ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായി ഡിസംബര്‍ 2018ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മന്‍മോഹന്‍സിങിന്‍റെ മുന്‍ മാധ്യമ ഉപദേഷ്ടാവായ ബറുവിന്‍റെ ഗ്രന്ഥം 2014 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപണിയിലെത്തിയത്. കോണ്‍ഗ്രസിനും മന്‍മോഹന്‍ സിങിനും ഇതേറെ ക്ഷീണമുണ്ടാക്കുകയും ചെയ്തിരുന്നു.

സുനില്‍ ബോറ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് കന്നിക്കാരനായ വിജയ് രത്നാകര്‍ ഗട്ടെയാണ്. ചിത്രത്തിനാവശ്യമായ ഗവേഷണം പൂര്‍ത്തിയായി കഴിഞ്ഞെന്നും മറ്റ് നടീനടന്‍മാരെ ഉടന്‍ തീരുമാനിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു. ചിത്രത്തില്‍ ഭാഗമാകുന്ന കാര്യം അനുപം ഖേര്‍ സ്ഥിരീകരിച്ചതായി ദ ഇക്കമോണിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'സമകാലീന ചരിത്രത്തിലെ ആരെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. താരതമ്യങ്ങള്‍ തല്‍സമയം എത്തുമെന്നത് തന്നെയാണ് പ്രധാന വസ്തുത. വെല്ലുവിളികളെ എന്നും ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍. മന്‍മോഹന്‍സിങാകുന്നത് നല്‍കുന്ന അനുഭവത്തിനായി കാത്തിരിക്കുകയാണ് - ഖേര്‍ പറഞ്ഞു.

മന്‍മോഹന്‍ സിങ് സോണിയ ഗാന്ധിയുടെ കളിപ്പാവയാണെന്നും പ്രധാന തീരുമാനങ്ങള്‍ സോണിയയാണെന്നും തുടങ്ങിയുള്ള വിവാദ വെളിപ്പെടുത്തലുകളടങ്ങുന്ന പുസ്തകത്തെ അധികരിച്ചുള്ള ചിത്രം മറ്റൊരു തെരഞ്ഞെടുപ്പിന് മുമ്പായി എത്താനൊരുങ്ങുമ്പോള്‍ അത് എത്രത്തോളം സ്ഫോടനാത്മകമാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നേതൃത്വം.

Next Story