Quantcast

ഏറെ നാള്‍ക്കുശേഷം ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ് സോഷ്യല്‍മീഡിയയില്‍

MediaOne Logo

Muhsina

  • Published:

    12 May 2018 6:05 PM IST

ഏറെ നാള്‍ക്കുശേഷം ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ് സോഷ്യല്‍മീഡിയയില്‍
X

ഏറെ നാള്‍ക്കുശേഷം ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ് സോഷ്യല്‍മീഡിയയില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനും ജാമ്യം നേടിയതിനും ശേഷം ഇതാദ്യമായി ദിലീപ് സോഷ്യല്‍ മീഡിയയില്‍. ഏറെ നാള്‍ക്കുശേഷം..

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനും ജാമ്യം നേടിയതിനും ശേഷം ഇതാദ്യമായി ദിലീപ് സോഷ്യല്‍ മീഡിയയില്‍. ഏറെ നാള്‍ക്കുശേഷം റിലീസിനെത്തുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

''ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ "കമ്മാരസംഭവം "എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.
ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്... സമർപ്പിതം.'' ദിലീപ് പോസ്റ്റില്‍ കുറിച്ചു.

TAGS :

Next Story