Quantcast

കബാലി നാളെ തീയറ്ററുകളിലെത്തും

MediaOne Logo

Subin

  • Published:

    13 May 2018 11:00 PM IST

കബാലി നാളെ തീയറ്ററുകളിലെത്തും
X

കബാലി നാളെ തീയറ്ററുകളിലെത്തും

ലോകമെമ്പാടുമായി 5000 തീയറ്ററുകളിലാണ് കബാലിയുടെ റിലീസ്. കേരളത്തില്‍ 306 തീയറ്ററുകളിലാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്...

കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ കബാലി നാളെ തീയറ്ററുകളിലെത്തും. ലോകമെമ്പാടുമായി 5000 തീയറ്ററുകളിലാണ് കബാലിയുടെ റിലീസ്. കേരളത്തില്‍ 306 തീയറ്ററുകളിലാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത കാത്തിരിപ്പ്. ചിത്രത്തിന്‍റെ പ്രഖ്യാപനവും ചിത്രീകരണവും ഫസ്റ്റ്ലുക്കും ടീസറും ഗാനങ്ങളും അടക്കം കബാലി വാര്‍ത്തകള്‍ നിറഞ്ഞ് നിന്ന ഒരു വര്‍ഷം. ഒടുവില്‍ കബാലി തീയറ്ററുകളിലേക്കെത്തുന്നു. സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും സ്റ്റൈല്‍മന്നന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല. ലോകമെമ്പാടുമുള്ള 5000 തീയറ്ററുകളിലാണ് നാളെ കബാലി എത്തുന്നത്.

ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ തീയറ്ററുകളില്‍. കേരളത്തില്‍ 306 തീയറ്ററുകളില്‍, ദിവസേന 2000 പ്രദര്‍ശനങ്ങളും. രാവിലെ അഞ്ച് മണിക്കാണ് ആദ്യ പ്രദര്‍ശനം. തമിഴ്നാട്ടില്‍ ഒരാഴ്ചയിലേക്കുള്ള കബാലി ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയി. ഇതോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രജനീ ആരാധകരുടെ ഒഴുക്ക് തുടങ്ങി. കേരളത്തില്‍ രണ്ട് ദിവസത്തെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 'ഹൗസ്ഫുള്‍' ആയിക്കഴിഞ്ഞു. കൊച്ചിയിലെ അഞ്ച് മള്‍ട്ടിപ്ലെക്‌സുകളിലായി 88 പ്രദര്‍ശനങ്ങളാണ് റിലീസ് ദിനത്തില്‍ 'കബാലി'ക്ക്.

100 കോടി മുടക്കി നിര്‍മിച്ച ചിത്രം നാളെ ഒരു ദിവസം കൊണ്ട് മാത്രം തിയേറ്ററുകളില്‍ നിന്ന് വാരുന്നത് 223 കോടി. അതുകൊണ്ട് തന്നെ കബാലിക്ക് കളക്ഷനില്‍ റെക്കോര്‍ഡ് ഇടാന്‍ ഒരു ദിവസം മതി.

അധോലോക നായകന്‍ കബാലീശ്വരനെയാണ് രജിനി അവതരിപ്പിക്കുന്നത്. രാധിക ആപ്തെയാണ് നായിക. തായ്‌വാനീസ് നടന്‍ വിന്‍സ്റ്റണ്‍ ചാവോ, ദിനേശ് രവി എന്നിവരാണ് വില്ലന്മാര്‍. കരിയറില്‍ ബ്ലാക്ക് മാര്‍ക്കില്ലാത്ത പാ രഞ്ജിത്തിലും സിനിമാലോകത്തിന് പൂര്‍ണ വിശ്വാസമുണ്ട്. മാസ് ചിത്രമല്ല റിയലിസ്റ്റിക് സിനിമയാണ് കബാലിയെന്ന സംവിധായകന്‍റെ വാക്കില്‍ നിന്നറിയാം. ഇതുവരെ സ്ക്രീനില്‍ കണ്ട രജനീകാന്തിനെ അല്ല ഇനി കാണാന്‍ പോകുന്നതെന്ന്.

TAGS :

Next Story