Quantcast

രജനീകാന്തിന് ആരാധകരോട് ഒരു അഭ്യര്‍ഥനയുണ്ട്...

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 3:21 PM IST

രജനീകാന്തിന് ആരാധകരോട് ഒരു അഭ്യര്‍ഥനയുണ്ട്...
X

രജനീകാന്തിന് ആരാധകരോട് ഒരു അഭ്യര്‍ഥനയുണ്ട്...

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് ഡിസംബര്‍ 12 ന് ജന്മദിനം.

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് ഡിസംബര്‍ 12 ന് ജന്മദിനം. തലൈവരുടെ 66 ാം പിറന്നാള്‍ പൊടിപൊടിക്കാന്‍ കാത്തിരിക്കുന്ന ആരാധകരോട് രജനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് ആ അഭ്യര്‍ഥന. സൂപ്പര്‍സ്റ്റാറിന്റെ പിആര്‍ഒ റിയാസ് അഹമ്മദാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇത്തവണ രജീകാന്തിന്റെ പിറന്നാള്‍ പതിവു പോലെ വലിയ ബാനറുകളും പോസ്റ്ററുകളുമൊക്കെയായി വമ്പന്‍ ആഘോഷമാക്കരുതെന്നാണ് ട്വീറ്റ്. തമിഴ്‍നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷം ഒഴിവാക്കാന്‍ രജനി അഭ്യര്‍ഥിച്ചിരിക്കുന്നതെന്നാണ് സൂചന.

Next Story