Quantcast

നാടകപ്രേമികള്‍ക്ക് നവ്യാനുഭവമായി സുരഭിയുടെ ബോംബെ ടൈലേഴ്സ്

MediaOne Logo

Jaisy

  • Published:

    14 May 2018 2:30 AM IST

നാടകപ്രേമികള്‍ക്ക് നവ്യാനുഭവമായി സുരഭിയുടെ ബോംബെ ടൈലേഴ്സ്
X

നാടകപ്രേമികള്‍ക്ക് നവ്യാനുഭവമായി സുരഭിയുടെ ബോംബെ ടൈലേഴ്സ്

മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് സുരഭിക്ക് നേടിക്കൊടുത്ത നാടകമാണ് ബോംബെ ടൈലേഴ്സ്

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോംബെ ടൈലേഴ്‍സ് എന്ന നാടകത്തിന്റെ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് സുരഭിക്ക് നേടിക്കൊടുത്ത നാടകമാണ് ബോംബെ ടൈലേഴ്സ്.

തയ്യല്‍ കടകളിലും നാ‌ട്ടുചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലുമൊക്കെ നിലനിന്നിരുന്ന മനുഷ്യബന്ധങ്ങളുടെ വിനിമയത്തിന്റെ കഥയാണ് ബോംബെ ടൈലേഴ്സ് എന്ന നാടകം പങ്കുവയ്ക്കുന്നത്. പീരുഭായ് എന്ന തുന്നല്‍ക്കാരന്റെയും പ്രീയ സഖി മുത്തുമൊഴിയുടെയും ജീവിതം വര്‍ത്തമാനകാല ഇന്ത്യന്‍ ജീവിതവുമായി ചേര്‍ത്തുവയ്ക്കുകയാണ് നാടകം ചെയ്യുന്നത്.

പ്രേക്ഷകരുടെ പ്രിയതാരം സുരഭിലക്ഷ്മി പ്രധാന വേഷത്തിലെത്തുന്നുവെന്നത് തന്നെയാണ് നാടകത്തെ ശ്രദ്ധേയമാക്കുന്നത്. കൊച്ചി റ്റിഡിഎം ഹാളില്‍ നിറഞ്ഞ സദസ്സിന് മുന്നിലാണ് നാടകം അരങ്ങേറിയത്. ബാങ്ക് എംപ്ലോയീസ് ആര്‍ട്സ് മൂവ്മെന്റാണ് ബോംബെ ടൈലേഴ്സിന് കൊച്ചിയില്‍ വേദിയൊരുക്കിയത്.

TAGS :

Next Story