Quantcast

ഷാരൂഖ് ഖാനെ മഹാരാഷ്ട്ര എംഎല്‍സി ഭീഷണിപ്പെടുത്തിയത് എന്തിന് ?

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 7:36 PM IST

ഷാരൂഖ് ഖാനെ മഹാരാഷ്ട്ര എംഎല്‍സി ഭീഷണിപ്പെടുത്തിയത് എന്തിന് ?
X

ഷാരൂഖ് ഖാനെ മഹാരാഷ്ട്ര എംഎല്‍സി ഭീഷണിപ്പെടുത്തിയത് എന്തിന് ?

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തന്റെ 52 ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു.

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തന്റെ 52 ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്റെ ആഘോഷത്തില്‍ വലിയ സന്തോഷമൊന്നുമില്ലാത്ത, എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാളുണ്ട്. മഹാരാഷ്ട്ര എംഎല്‍സി ജയന്ത് പാട്ടീല്‍.

കഴിഞ്ഞ ദിവസം മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ട് ജെട്ടിയില്‍ ഇരുവരും ഉരസിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ഷാരൂഖ് ഖാന്റെ ഉല്ലാസ ബോട്ട് കാരണം ജയന്തിന് പോകാനുള്ള ബോട്ടില്‍ പ്രവേശിക്കാന്‍ കഴിയാതെ കാത്തുനില്‍ക്കേണ്ടി വന്നതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. താരത്തിനും ജയന്തിനും ഏകദേശം ഒരേ സമയത്തായിരുന്നു ബോട്ട്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഷാരൂഖും കുടുംബവും ബോട്ട് ജെട്ടിയിലെത്തിയത്. ഈ സമയം താരത്തിന്റെ നിരവധി ആരാധകരും ഇവിടെ എത്തിയിരുന്നു. വലിയ തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്. ഈ സമയത്താണ് ജയന്തും ജട്ടിയിലെത്തിയത്. തിരക്ക് കാരണം ജയന്തിന് കുറച്ചുസമയം കാത്തുനില്‍ക്കേണ്ടി വന്നു. ക്ഷമ നശിച്ചതോടെയാണ് താരത്തിന് നേരെ ജയന്ത് ആക്രോശിച്ചെത്തിയത്. ''നിങ്ങള്‍ സൂപ്പര്‍ താരമായിരിക്കും. പക്ഷേ ഈ നാടു മുഴുവന്‍ നിങ്ങളുടേതാണെന്ന് കരുതരുത്'' - ജയന്ത് താരത്തോട് പൊട്ടിത്തെറിച്ചു. തന്റെ അനുമതിയില്ലാതെ താരം അലിബാഗില്‍ പ്രവേശിക്കുന്നത് തനിക്കൊന്ന് കാണണമെന്നും ജയന്ത് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Next Story